ദുബായ്: ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയനിൽ ഇതുവരെ സന്ദർശനം നടത്തിയത് അഞ്ച് ലക്ഷത്തിലധികം പേർ. ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. എക്‌സ്‌പോ 2020 വേദിയിലെ ഇന്ത്യൻ പവലിയൻ ലോകനന്മയ്ക്കായുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നമ്മുടെ രാജ്യം പ്രകടമാക്കുന്ന ശേഷിയുടെ ഉത്തമ ഉദാഹരണമായി തലയുയർത്തി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പങ്കാളിത്തം, ആത്മാഭിമാനം, ജനത എന്നിവയുടെ പ്രതിഫലനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ശബരിമല തീര്‍ഥാടനം : ട്രാക്ടറുകള്‍ ഭീഷണിയാകരുതെന്ന് ഹൈക്കോടതി
നിക്ഷേപ മേഖലയിൽ ഇന്ത്യ ഉയർത്തുന്ന സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ എക്‌സ്‌പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയൻ വലിയ പങ്ക് വഹിക്കുന്നതായി യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സഞ്ജയ് സുധീർ അറിയിച്ചു. ആഗോളതലത്തിലെ വലിയ നിക്ഷേപകരുമായി സംവദിക്കുന്നതിനും, രാജ്യത്തേക്ക് മികച്ച സംരംഭങ്ങൾ എത്തിക്കുന്നതിനും എക്‌സ്‌പോ സഹായിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒക്ടോബർ ഒന്നിനാണ് ദുബായ് എക്‌സ്‌പോ വേദിയിൽ ഇന്ത്യൻ പവലിയൻ ആരംഭിച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യൻ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എക്‌സ്‌പോയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച പവലിയനുകളിൽ ഒന്നാണ് ഇന്ത്യൻ പവലിയൻ.
ദുബായ് എക്സ്പോ അവസാനിച്ച ശേഷം സെമിനാറുകൾക്കും പ്രദർശനങ്ങൾക്കുമുള്ള വേദിയാക്കി ഇന്ത്യൻ പവലിയനെ ഉപയോഗപ്പെടുത്താം. 1.2 ഏക്കർ സ്ഥലത്ത് നിർമിച്ചിരിക്കുന്ന പവിലിയന്റെ പുറം ഭാഗം സ്വയം തിരിയുന്ന 600 ബ്ലോക്കുകൾ ഉപയോഗിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്.
Post Your Comments