Latest NewsNewsIndia

 ബിപിന്‍ റാവത്തുമായുള്ള ഉറ്റ സൗഹൃദം പങ്കുവെച്ച് മേജര്‍ ജനറല്‍ അബ്ദുള്ള ഷമാല്‍

മാലദ്വീപ്: ജനറല്‍ ബിപിന്‍ റാവത്തിന്റെ വേര്‍പാട് മാലിദ്വീപിനും കൂടിയുള്ള നഷ്ടമാണെന്ന്
മേജര്‍ ജനറല്‍ അബ്ദുള്ള ഷമാല്‍. എന്നും മാലിദ്വീപിനും സൈന്യത്തിനും സുരക്ഷകാര്യത്തില്‍ സംരക്ഷണവും മാര്‍ഗദര്‍ശനവും പരിശീലനവും നല്‍കുന്നതില്‍ ഒരു മടിയും കാണിക്കാത്ത ജനറലായിരുന്നു ബിപിന്‍ റാവത്ത് എന്നും ഷമാല്‍ പറഞ്ഞു.

‘വലിയ ഞെട്ടലോടെയാണ് ജനറല്‍ ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും മറ്റ് 11 സൈനിക ഉദ്യോഗസ്ഥരുടേയും അപകടമരണ വാര്‍ത്ത കേട്ടത്. ഇത് മാലിദ്വീപിന്റെ കൂടി നഷ്ടമാണ്’ മേജര്‍ ജനറല്‍ അബ്ദുള്ള ഷമാല്‍ ട്വിറ്ററില്‍ കുറിച്ചു.

ആഗോളതലത്തിലെ സൈനിക നിരയ്ക്ക് പോലും വലിയ നഷ്ടമാണ് ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം. മാലിദ്വീപിന് വിശേഷിച്ച് തനിക്ക് ഉറ്റ സുഹൃത്തും വഴികാട്ടിയുമായിരുന്നു റാവത്ത്. വിവിധ പരിശീലനങ്ങളില്‍ തങ്ങള്‍ ഒരുമിച്ചായിരുന്നു. അന്താരാഷ്ട്ര ദൗത്യങ്ങളിലെ സഹപ്രവര്‍ത്തനും ഉറ്റസുഹൃത്തുമായിരുന്നു. മാലിദ്വീപിലെ സൈനിക നിരയ്ക്ക് കരുത്ത് കൂട്ടുന്ന കാര്യത്തില്‍ സമയാസമയത്ത് ഇടപെട്ടിരുന്ന കാര്യവും ജനറല്‍ ഷമാല്‍ ട്വിറ്ററിലൂടെ പങ്കുവച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button