കണ്ണൂർ: ആർഎസ്എസ്സിനെ പോലെ മുസ്ലിം ലീഗും പരസ്യമായി തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. മതമാണ് പ്രശ്നമെന്ന് മുസ്ലിം ലീഗ് പരസ്യമായി പറയാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മതപരമായ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ലീഗിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
‘ജമാഅത്തെ ഇസ്ലാമിയുടെ ആശയമാണ് ഇപ്പോള്‍ മുസ്ലിം ലീഗിനെ നയിക്കുന്നത്. അതിന്റെ തെളിവാണ് കോഴിക്കോട് റാലിയിലെ പ്രകോപന പ്രസംഗങ്ങള്‍. ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സമസ്ത നിലപാട് സ്വാഗതാര്‍ഹമാണ്. മുസ്ലിം ലീഗ് മതപാര്‍ട്ടിയായി മാറി. വഖഫ് വിഷയത്തിലെ ലീഗ് സമരം ആത്മാർഥതയില്ലാത്തതാണ്’, കോടിയേരി വിശദീകരിച്ചു.
അതേസമയം, മുസ്ലിം ലീഗിന്റെ പരാമർശത്തിനെതിരെ വലിയ രീതിയിൽ പ്രതിഷേധങ്ങൾ ശക്തിപ്പെടുകയാണ്. സാമൂഹ്യമാധ്യമങ്ങളും മറ്റും രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments