Latest NewsNewsLife StyleFood & CookeryHealth & Fitness

മൈദയിൽ മായമുണ്ടോ?: അറിയാൻ ഇതാ ഒരു എളുപ്പ വഴി

നമ്മുടെ അടുക്കളയിലെ പ്രധാന വസ്തുക്കളിലൊന്നാണ് മൈദ. ഈ മൈദയിൽ മായമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ഒരു വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ ആണ് മൈദയിൽ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ ഈ എളുപ്പവഴി വിവരിക്കുന്നത്.

നിങ്ങളുടെ മൈദയിൽ ബോറിക് ആസിഡിന്റെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ ഒരു എളുപ്പവഴിയുണ്ട് എന്ന് പറഞ്ഞാണ് ഭക്ഷ്യസുരക്ഷാവിഭാഗം​ ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഇതിനായി ആദ്യം ഒരു ടെസ്റ്റ് ട്യൂബിൽ ഒരു ​ഗ്രാം മൈദ എടുക്കുക. അതിലേയ്ക്ക് അഞ്ച് മില്ലി വെള്ളമൊഴിക്കുക. ശേഷം ടെസ്റ്റ് ട്യൂബിലെ മിശ്രിതം നന്നായി ഇളക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുക. ഇനി ഇതിലേയ്ക്ക് ടർമെറിക് പേപ്പർ സ്ട്രിപ് മുക്കുക.

Read Also  :  കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍

മൈദയിൽ മായമില്ലെങ്കിൽ നിറംമാറ്റമുണ്ടാകില്ല. മൈദയിൽ മായമുണ്ടെങ്കിൽ ചുവപ്പുനിറമാവുകയും ചെയ്യുമെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button