കൊച്ചി: നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ പദ്ധതി പ്രകാരം സൗജന്യ വിദ്യാഭ്യാസം നല്കുന്ന എയിംഫില്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. ലേഡീസ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് എട്ട് വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിനി ചോര ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ തയാറാക്കിയ പഴകിയ ഭക്ഷണമാണ് തങ്ങള്‍ക്കു നല്‍കിയതെന്നു വിദ്യാര്‍ഥിനികള്‍ പറയുന്നു.
Read Also : മരക്കമ്പനി തൊഴിലാളി കമ്പനിയിൽ മരിച്ച നിലയിൽ : അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
ദീന് ദയാല്‍ ഉപാധ്യായ കല്യാണ്‍ യോജന പ്രകാരം നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതാണ് പാലാരിവട്ടത്തുള്ള എയിംഫില്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം. സംഭവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നതെന്നു പാലാരിവട്ടം പൊലീസ് പറഞ്ഞു. നഗരസഭയുടെ ആരോഗ്യ വിഭാഗവും സ്ഥാപനത്തില്‍ പരിശോധന നടത്തി.
Post Your Comments