Latest NewsNewsIndiaCrime

മാസങ്ങള്‍ക്ക് മുമ്പ് മരിച്ചയാള്‍ കഴിഞ്ഞദിവസം രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചെന്ന് സന്ദേശം

മെയ് 24ന് ചികിത്സക്കിടെ ഇന്‍ഡോറില്‍ വച്ച് മരിച്ചിരുന്നു

മധ്യപ്രദേശ്: മാസങ്ങള്‍ക്ക് മുമ്പ് മരിച്ചയാള്‍ കഴിഞ്ഞദിവസം രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചെന്ന് സന്ദേശം. മെയ് മാസത്തില്‍ മരിച്ച 78കാരന്‍ കഴിഞ്ഞദിവസം കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചെന്നായിരുന്നു സന്ദേശം. രാജ്ഗഡ് ജില്ലയിലെ ബയോര ടൗണ്‍ നിവാസിയായിരുന്ന പുരുഷോത്തം ശാക്യവാറിന്റെ പേരിലാണ് സന്ദേശം വന്നത്.

Read Also : കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍

ഡിസംബര്‍ മൂന്നിനാണ് മകന്‍ ഫൂല്‍ സിംഗ് ശാക്യവാറിന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം ലഭിച്ചത്. പുരോഷോത്തം രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്നും കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്നുമായിരുന്നു സന്ദേശം.

ഏപ്രില്‍ 28ന് പുരുഷോത്തം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെങ്കിലും മെയ് 24ന് ചികിത്സക്കിടെ ഇന്‍ഡോറില്‍ വച്ച് മരിച്ചിരുന്നു. കമ്പ്യൂട്ടറിലെ പിഴവാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ല വാക്‌സിനേഷന്‍ ഓഫിസര്‍ ഡോ. പി.എല്‍. ബഗോറിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button