മലപ്പുറം: മുസ്ലിം ലീഗ് പഠിക്കുന്നത് ആര്‍എസ്‌എസിനോയെന്ന ചോദ്യവുമായി സിപിഎം. രാഷ്‌ട്രീയ കക്ഷി എന്ന ലേബലിൽനിന്ന് ലീഗ് പൂർണമായി മതമേലങ്കി അണിയുന്ന കാഴ്ചയാണ് – വഖഫ് സംരക്ഷണ റാലി എന്ന പേരിൽ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ പ്രകടമായതെന്ന് സിപിഎം പ്രാഥമിക നിഗമനത്തിൽ. മുദ്രാവാക്യം മുതൽ നേതാക്കളുടെ പ്രസംഗംവരെ ലീഗിന്റെ മതതീവ്ര–- വർഗീയ അജൻഡകൾ നിറഞ്ഞൊഴുകിയെന്നും സിപിഎം വിമർശിച്ചു.
ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാനടക്കം ചോരയൊഴുക്കിയ സ്വാതന്ത്ര്യസമര ഭൂമികയായ കടപ്പുറത്തെയടക്കം കളങ്കപ്പെടുത്തുകയായിരുന്നു വംശീയ–-വർഗീയാധിക്ഷേപത്തിലൂടെ ലീഗുകാർ. ലീഗിനെ എതിർക്കുന്ന കമ്യൂണിസ്റ്റുകാർ കാഫിറുകളെന്നും മതവിരോധികളെന്നുമെല്ലാമുള്ള പഴഞ്ചൻ ഫത്‌വകൾ നേതാക്കൾ ഏറ്റുപാടി.
Read Also: അത് വിവാഹമാണോ, വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം : മന്ത്രിയെ അവഹേളിച്ച് ലീഗ് നേതാവ്
ആര്‍എസ്‌എസിനോട് മത്സരിക്കുന്ന മത -തീവ്രവര്‍ഗീയ പ്രസ്ഥാനമായി മുസ്ലിം ലീഗ് മാറുന്നവെന്ന വിധത്തിലേക്കാണ് ഇപ്പോഴത്തെ പ്രചരണം. രാഷ്ട്രീയ കക്ഷി എന്ന ലേബലില്‍നിന്ന് ലീഗ് പൂര്‍ണമായി മതമേലങ്കി അണിയുന്ന കാഴ്ചയാണ് – വഖഫ് സംരക്ഷണ റാലി എന്ന പേരില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പ്രകടമായത്. മുദ്രാവാക്യം മുതല്‍ നേതാക്കളുടെ പ്രസംഗംവരെ ലീഗിന്റെ മതതീവ്ര- വര്‍ഗീയ അജന്‍ഡകള്‍ നിറഞ്ഞൊഴുകി. ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാനടക്കം ചോരയൊഴുക്കിയ സ്വാതന്ത്ര്യസമര ഭൂമികയായ കടപ്പുറത്തെയടക്കം കളങ്കപ്പെടുത്തുകയായിരുന്നു വംശീയ-വര്‍ഗീയാധിക്ഷേപത്തിലൂടെ ലീഗുകാര്‍. ലീഗിനെ എതിര്‍ക്കുന്ന കമ്യൂണിസ്റ്റുകാര്‍ കാഫിറുകളെന്നും മതവിരോധികളെന്നുമെല്ലാമുള്ള പഴഞ്ചന്‍ ഫത്വകള്‍ നേതാക്കള്‍ ഏറ്റുപാടിയെന്നാണ് സിപിഎമ്മിന്റെ ആരോപണം.
അഞ്ചരവര്‍ഷമായി ഭരണമില്ലാത്തത് ലീഗിന്റെ സമനില നഷ്ടമാക്കിയെന്ന് റാലി തെളിയിച്ചു. വഖഫ് വിഷയത്തില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (ഇ കെ വിഭാഗം) സ്വീകരിച്ച നിലപാട് അവരില്‍ സൃഷ്ടിച്ച ആശങ്കയുടെ പ്രതിഫലനമായിരുന്നു പരിപാടി. റാലിയില്‍ പാണക്കാട് തങ്ങള്‍ കുടുംബത്തെയാകെ അണിനിരത്തിയത് ഇതിന്റെ സൂചനയായിരുന്നു. പാണക്കാട് കുടുംബത്തെയാകെ പങ്കെടുപ്പിച്ചുള്ള പരിപാടി ലീഗ് ചരിത്രത്തിലിന്നേവരെ ഉണ്ടായിട്ടില്ല.
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുതലുള്ള നേതാക്കളുടെ പ്രസംഗത്തിലും ബേജാര്‍ തെളിഞ്ഞിരുന്നു. സമുദായത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എമ്മും ഭിന്നിപ്പിക്കുന്നു എന്നതായിരുന്നു നേതാക്കളുടെ പ്രധാന ആരോപണം. കെ എം ഷാജി മുതല്‍ അബ്ദുറഹ്മാന്‍ കല്ലായി വരെയുള്ള സെക്രട്ടറിമാരുടെ പ്രസംഗമാകട്ടെ വിവാദങ്ങൾക്ക് വഴിതെളിയിച്ചു.
മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപമായിരുന്നു അബ്ദുറഹ്മാന്‍ നടത്തിയത്. ലീഗ് വിട്ട് സിപിഐ എമ്മിനൊപ്പം പോകുന്നവര്‍ ഇസ്ലാമില്‍നിന്നാണ് പോകുന്നതെന്നായിരുന്നു ഷാജിയുടെ കണ്ടെത്തല്‍. എസ്‌എഫ്‌ഐയില്‍ കുട്ടികള്‍ ചേര്‍ന്നാല്‍ സമുദായത്തിനാണ് ക്ഷീണമെന്നും മാര്‍ക്സിസ്റ്റുകാര്‍ ഇസ്ലാമിന്റെ ശത്രുക്കളെന്നുമെല്ലാം ആക്ഷേപിച്ചു. വഖഫ് വിഷയമാക്കി മതമാണ് പ്രധാന അജന്‍ഡയെന്ന് ലീഗ് തുറന്നു പ്രഖ്യാപിച്ച റാലി സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തിലുണ്ടാക്കുന്ന അപകടം ചെറുതാകില്ല. ആര്‍എസ്‌എസിന്റെ ഹൈന്ദവ അജന്‍ഡയുടെ ബദല്‍ അവതരിപ്പിക്കയായിരുന്നു ലീഗ്. ലീഗിന്റെ ഈ വര്‍ഗീയ അജന്‍ഡ അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും യുഡിഎഫും വ്യക്തമാക്കേണ്ടിവരും.
Post Your Comments