IdukkiNattuvarthaLatest NewsKeralaNewsCrime

രാത്രി ചാറ്റില്‍ നഗ്ന ചിത്രങ്ങള്‍, 20ലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചു: നിങ്ങളുടെ സൗഹൃദ ലിസ്റ്റില്‍ ഇയാള്‍ ഉണ്ടോ? അപകടം

ഭാവി വരനു മുന്നില്‍ ശരീരം ഒന്നു കാണിക്കുന്നതില്‍ അപാകതയില്ലെന്ന് വിശ്വസിപ്പിച്ചു

നെടുങ്കണ്ടം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ വശീകരിച്ചു ലൈംഗികമായി പീഡിപ്പിക്കുന്ന യുവാവ് പിടിയിൽ. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സൗഹൃദം നടിച്ച്‌ രാത്രി ചാറ്റില്‍ നഗ്ന ചിത്രങ്ങള്‍ കൈമാറുന്ന ഇടുക്കി തൂക്കുപാലം ബ്ലോക്ക് നമ്ബര്‍ 401 കല്ലുപറമ്ബില്‍ ആരോമല്‍ (22) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടികളേ പ്രണയത്തിൽ വീഴ്ത്തിയ ശേഷം വിവാഹ വാഗ്ദാനം നൽകിയായിരുന്നു യുവാവിന്റെ [പീഡനം. ഭാവി വരനു മുന്നില്‍ ശരീരം ഒന്നു കാണിക്കുന്നതില്‍ അപാകതയില്ലെന്ന് വിശ്വസിപ്പിച്ചു നിരവധി പെണ്‍കുട്ടികളെ ഇയാൾ ചതിയില്‍പ്പെടുത്തി. ഒരിക്കല്‍ നഗ്ന വീഡിയോയും ചിത്രവും കൈയ്യിലെത്തിയാല്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ ഇയാള്‍ പെണ്‍കുട്ടികളേ ബലാല്‍സംഗം ചെയ്യുകയായിരുന്നു. വിവാഹ സ്വപ്നം മുന്നില്‍ കണ്ട് സമ്മതപ്രകാരവും, ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടികളെ ഇയാൾ പീഡിപ്പിച്ചിരുന്നു. ഇയാള്‍ 20 ലധികം പെണ്‍ കുട്ടികളെ പിഡിപ്പിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം.

read also: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ നല്‍കിയ പരാതിയിലാണ് ആരോമലിന്റെ അറസ്റ്റ്. ഇയാൾ പെൺകുട്ടികളുടെ ദൃശ്യങ്ങളും മറ്റും ഷെയര്‍ ചെയ്തിട്ടുണ്ടാകുമോ എന്ന സംശയത്തിലാണ് പോലീസ്. ഇയാളുടെ ചില സുഹൃത്തുക്കളും പൊലിസ് നിരീക്ഷണത്തിലാണ്. പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ആരോമലിന്റെ ഫോണില്‍ നിന്നും കമ്ബ്യൂട്ടറില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങള്‍ വഴിയും നേരിട്ടും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും രാത്രികാലങ്ങളില്‍ വിഡിയോ കോള്‍ വിളിച്ച്‌ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും ഇതുപയോഗിച്ച്‌ പീഡനം നടത്തുകയായിരുന്നു എന്ന് നെടുങ്കണ്ടം പൊലിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button