KeralaNews

മുഖ്യമന്ത്രിയുടെ മകളെ ശരിഅത്ത് നിയമപ്രകാരം പി.എ മുഹമ്മദ്‌ റിയാസിന് നിക്കാഹ് കഴിച്ചുകൊടുക്കണം: സന്ദീപ് വചസ്പതി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണയെ ശരിഅത്ത് നിയമപ്രകാരം നിക്കാഹ് കഴിച്ചുകൊടുക്കണമെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വചസ്പതി. മന്ത്രി പിഎ മുഹമ്മദ്‌ റിയാസിനെതിരെ മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയ്ക്കിടെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദീപിന്റെ പ്രതികരണം.

‘മകളെ വ്യഭിചാരി എന്ന് ഒരു വഷളന്‍ വിളിച്ചത് കണ്ടില്ലെന്ന് നടിക്കാന്‍ ഒരച്ഛനും സാധിക്കില്ല എന്ന് അറിയാം. അത്തരമൊരു ആരോപണം എന്റെ മുഖ്യമന്ത്രിയുടെ മകളുടെ നേരെ മാത്രമല്ല ഒരു സ്ത്രീയുടെ നേരേയും ഉയരുന്നത് അംഗീകരിക്കാന്‍ എനിക്കുമാവില്ല. അത് മകള്‍ക്കുണ്ടാക്കിയ മാനസികാഘാതം എത്ര വലുതാണെന്ന് മനസിലാവുന്നുമുണ്ട്,’ സന്ദീപ് പറഞ്ഞു. നിയമപരമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button