ബാഗ്ദാദ്: അമേരിക്കൻ നിയന്ത്രിത സഖ്യസേന അഫ്ഗാനിസ്ഥാന് പുറകെ ഇറാഖിലെ ദൗത്യവും അവസാനിപ്പിക്കുന്നു. നാലു വർഷം നീണ്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവിരുദ്ധ പോരാട്ടത്തിന് ശേഷമാണ് സഖ്യസേന കളം ഒഴിയുന്നത്. ദൗത്യം അവസാനിച്ചു കഴിഞ്ഞാലും 2500 ട്രൂപ്പ് സൈനികർ ഇറാഖിൽ തുടരും. ഉടനെയൊന്നും ഇവർ ഇറാക്ക് വിട്ടു പോകില്ല. വേണ്ട മാർഗ നിർദ്ദേശങ്ങളും സഹായങ്ങളും കൊടുത്ത് ഇറാഖ് സുരക്ഷാ സേനയെ പ്രാപ്തരാക്കിയ ശേഷം മാത്രമേ തിരിച്ചു യു.എസിലേക്ക് മടങ്ങൂ എന്നാണ് അധികാരികൾ അറിയിച്ചത്.
ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിൽ വെച്ച് ഇറാൻ സേനാമേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായി, ഇറാഖിൽ വിന്യസിക്കപ്പെട്ടിരുന്ന അമേരിക്കൻ സൈനികർക്ക് നേരെ ഇറാൻ ആക്രമണം തുടങ്ങിയത് ഇറാഖിന് കടുത്ത തലവേദന സൃഷ്ടിച്ചു. അതോടെയാണ് അമേരിക്കൻ സൈന്യം പിൻവാങ്ങാൻ നിർബന്ധിതരായത്.
ഈ വർഷം അവസാനത്തോടു കൂടി, ഇറാഖിൽ നിന്നും സേനാ പിന്മാറ്റമുണ്ടാകുമെന്ന് അമേരിക്ക ജൂലൈയിൽ അറിയിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഇനി യാതൊരു രീതിയിലും തിരിച്ചു വരില്ല എന്നും അമേരിക്കൻ ഭരണകൂടം ഉറപ്പു നൽകിയിട്ടുണ്ട്.
Post Your Comments