പാരിസ്: അതിർത്തിയിൽ പ്രശ്നമോ അധിനിവേശമോ ഉണ്ടായാൽ പ്രതിരോധിക്കാൻ യൂറോപ്യൻ യൂണിയനിലെ രാഷ്ട്രങ്ങൾക്ക് അടിയന്തര പ്രതിരോധസംവിധാനം വേണമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ.
‘തന്നെ സംബന്ധിച്ചിടത്തോളം, ഒരു പരമാധികാര യൂറോപ്പിന് ഏറ്റവും ഉചിതമായ നിർവചനം,സ്വന്തം അതിർത്തികൾ സുരക്ഷിതമായി സംരക്ഷിക്കാൻ സാധിക്കുന്ന യൂറോപ്പ് എന്നാണ്.’ മാധ്യമങ്ങളോട് സംസാരിക്കാവേ മക്രോൺ വ്യക്തമാക്കി. അന്താരാഷ്ട്ര അതിർത്തികൾ സുരക്ഷിതമായാലേ ഷെൻഗൺ രാജ്യങ്ങളുടെ അകത്തുള്ള പ്രശ്നങ്ങളും അവസാനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപൗരസ്ത്യ ദേശങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാരെ ബെലാറസ് അതിർത്തി കടത്തി യൂറോപ്പിലേക്ക് വിടുന്നുവെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആരോപിക്കുന്നുണ്ട്. എന്നാൽ, ബലാറസ് ഈ ആരോപണം നിഷേധിക്കുകയാണ്. അനധികൃതമായി കടന്നുകയറുന്ന കുടിയേറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ യൂറോപ്പ് എപ്പോഴും വൈകുന്നുവെന്നും മക്രോൺ ചൂണ്ടിക്കാട്ടി.
Post Your Comments