KozhikodeKeralaLatest NewsNews

യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് : വിവാഹത്തിരക്കിനിടയിൽ വിവാദം ശ്രദ്ധയില്‍പ്പെട്ടില്ലെന്നു എസ് ഐയുടെ വിശദീകരണം

തന്റെ സ്വകാര്യ ആല്‍ബത്തില്‍ സൂക്ഷിക്കാനായി ഒരു ആഗ്രഹത്തിന്റെ പുറത്ത് എടുത്ത ഫോട്ടോയാണ്

കോഴിക്കോട്: വനിതാ പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് വിവാദത്തിൽ. യൂണിഫോമിൽ ഉള്ള ഫോട്ടോ ഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ വിവാദത്തിലായത്. സംഭവത്തില്‍ വിശദീകരണവുമായി എസ്‌ഐ രംഗത്ത്. സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി എടുത്ത ഒരു ഫോട്ടോയല്ല അതെന്നും സേവ് ദ ഡേറ്റ് ചെയ്ത് പ്രശസ്തയാകണമെന്ന ഏതൊരു ഉദ്ദേശവും തനിക്കില്ലായിരുന്നുവെന്നും വനിത എസ്‌ഐ പ്രതികരിച്ചു.

read also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 33,227 വാക്സിൻ ഡോസുകൾ

‘തന്റെ സ്വകാര്യ ആല്‍ബത്തില്‍ സൂക്ഷിക്കാനായി ഒരു ആഗ്രഹത്തിന്റെ പുറത്ത് എടുത്ത ഫോട്ടോയാണ്. താനോ ഭര്‍ത്താവോ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടില്ല. ഫോട്ടോഗ്രാഫര്‍ പബ്ലിസിറ്റിക്കായി ചിത്രം അവരുടെ പേജില്‍ ഷെയര്‍ ചെയ്തിരുന്നു, അങ്ങനെയാണ് വൈറലായത്. ഫോട്ടോ എടുക്കുന്ന സമയത്ത് തന്നെ ഫോട്ടോ ഷെയര്‍ ചെയ്യരുതെന്ന് ഫോട്ടോ ഗ്രാഫറിനോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അത് അനുസരിക്കാതെയാണ് പോസ്റ്റ് ചെയ്തത്. രണ്ടാം തീയതിയായിരുന്നു തന്റെ വിവാഹം. വിവാഹത്തിന്റെ തിരക്കിലായത് കാരണം സമൂഹമാധ്യമങ്ങള്‍ ശ്രദ്ധിക്കാനും സാധിച്ചില്ല. രണ്ട് ദിവസം മുന്‍പ് സിഐ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്.. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. വിവരങ്ങള്‍ ഉന്നത ഉദ്യാേഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.’- എസ്‌ഐ പറഞ്ഞു. അറിയാതെയെങ്കിലും തെറ്റ് ചെയ്തതില്‍ ദുഃഖമുണ്ടെന്നും അവര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button