ചെങ്ങന്നൂർ: വാടകവീട്ടിൽ താമസിച്ച യുവതി ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. പലരിൽ നിന്നായി പണവും സ്വർണവുമായിട്ടാണ് യുവതി ലക്ഷങ്ങൾ തട്ടിയെടുത്തത്. ചെന്നിത്തല-തൃപ്പെരുന്തുറ ഒരുപ്രം അഞ്ചാം വാർഡിൽ വാടക വീടുകളിൽ താമസിച്ചിരുന്ന അമ്പിളി ശരവണനാണ് തട്ടിപ്പ് നടത്തി മുങ്ങിയത്.
ഇലമ്പിലാത്ത് പടീറ്റതിൽ പരേതനായ ചന്ദ്രന്റെ കെട്ടിട നിർമാണ തൊഴിലാളിയായ ഭാര്യ തങ്കമണി വീട് നിർമിക്കാൻ സ്വരൂപിച്ചതും തനിക്കും മകനും ലഭിച്ച പെൻഷനും വായ്പകളുമടക്കം പല തവണകളായി അഞ്ചര ലക്ഷം രൂപ നൽകിയിരുന്നു. കല്യാണത്തിന് പോകാനാണെന്ന് പറഞ്ഞ് രണ്ടര പവന്റെ മാലയും ഒന്നര പവന്റെ രണ്ടു മോതിരവും വാങ്ങിയ ശേഷം മടക്കിത്തന്നില്ലെന്നും പരാതിയിൽ പറയുന്നു. ചെറുമകനെ ട്യൂഷൻ പഠിപ്പിക്കാൻ എത്തിയ പരിചയത്തിലാണ് മകനെ പഠിപ്പിക്കാനും ഭർത്താവിന്റെ ചികിത്സക്കുമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്.
Read Also : പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഇവരുടെ അകന്ന ബന്ധുവായ ചൈത്രത്തിൽ രവീന്ദ്രൻ നായരുടെ ഭാര്യ രാജേശ്വരിയമ്മ, ബിന്ദു വർഗീസ് എന്നിവരുടെം പക്കൽ നിന്ന് അഞ്ചുലക്ഷം രൂപ ബാങ്ക് പലിശ നൽകാമെന്ന് പറഞ്ഞും തട്ടിയെടുത്തു. ഇവരുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 81-ാം നമ്പർ അംഗൻവാടി ഹെൽപറായ പുത്തുവിളപ്പടി വാലാടത്ത് വടക്കേതിൽ ഷീലാകുമാരിയുടെ സ്വർണം പണയം വെച്ച 50000 രൂപയാണ് തട്ടിയെടുത്തത്. ആരോടും പറയാതെ നവംബർ 19ന് രഹസ്യമായി എല്ലാ സാധനസാമഗ്രികളുമായി കുടുംബസമേതം വീട് വിട്ട് പോവുകയായിരുന്നു.
Post Your Comments