അബുദാബി: വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മാസ്‌ക് വികസിപ്പിച്ച് യുഎഇ യൂണിവേഴ്‌സിറ്റി. ഇലക്ട്രിക് മാസ്‌കിന്റെ പേറ്റന്റ് യൂണിവേഴ്‌സിറ്റി രജിസ്റ്റർ ചെയ്തു. കോവിഡ് ഉൾപ്പെടെ പകർച്ചവ്യാധികൾ ആഗോള, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങൾക്ക് വഴിവച്ച പശ്ചാത്തലത്തിലാണ് സുരക്ഷിതമായ മാസ്‌ക് കണ്ടെത്താൻ പരീക്ഷണം നടത്താൻ ആരംഭിച്ചത്.
വൈറസിനെ തടയുന്ന ഇലക്ട്രിക് മാസ്‌കിൽ തൊടുമ്പോൾ അവ കൈകളിലൂടെ ശരീരത്തിലേക്കു കടക്കാനുള്ള സാധ്യത ഇല്ലാതാക്കും. വൈറസിനെ തടയുന്നതോടൊപ്പം വൈദ്യുതി പ്രവഹിപ്പിച്ച് പൂർണമായോ ഭാഗികമായോ അവയെ നശിപ്പിക്കാനും ഈ മാസ്‌കുകൾക്ക് കഴിവുണ്ട്.
Post Your Comments