കാളികാവ്: കാടുവിട്ട് നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ചു വീഴ്ത്താൻ വനംവകുപ്പിന്റെ തീരുമാനം. കടുവയെ കുടുക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് മയക്കുവെടി വയ്ക്കാൻ തീരുമാനിച്ചത്.
പുല്ലങ്കോട് എസ്റ്റേറ്റിൽ കണ്ട കടുവ രണ്ടു ദിവസത്തിനിടെ രണ്ടു കാട്ടുപന്നികളെ കൊന്നിരുന്നു. ഇവയെ പകുതി ഭക്ഷിച്ച നിലയിൽ എസ്റ്റേറ്റിൽ കാണപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചിരുന്നു. ഇതോടെ നാട്ടുകാർ ഭീതിയിലായതിനാലാണ് കെണിയിൽ വീഴുന്നതിനായി കാത്തിരിക്കാതെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. ഡപ്യൂട്ടി റേഞ്ച് ഓഫീസർ പി. രാമദാസിന്റെ നേതൃത്വത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നത്. കടുവയെ കണ്ടെത്താൻ വനംവകുപ്പിന്റെ ദ്രുത കർമസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
Post Your Comments