മിക്കവരിലും കണ്ട് വരുന്ന അസുഖമാണ് തെെറോയ്ഡ്. പലകാരണങ്ങൾ കൊണ്ടാണ് തെെറോയ്ഡ് ഉണ്ടാകുന്നത്. ക്ഷീണം, അലസത, അമിത ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയ്ഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ, തെെറോയ്ഡ് രോഗം ആദ്യമേ തിരിച്ചറിഞ്ഞാൽ എളുപ്പം മാറ്റാനാകും.
തെെറോയ്ഡിന്റെ ലക്ഷണങ്ങൾ
ക്ഷീണം തോന്നുക
ചിലർക്ക് രാവിലെ ഉണരുമ്പോഴേ ക്ഷീണം തോന്നാറുണ്ട്. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും.
ഭാരം കുറയുന്നില്ല
നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടും.
ഉത്‌കണ്‌ഠയും വിഷാദവും
മനസ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്‌കണ്‌ഠയും. ഡിപ്രഷന് പിന്നിൽ ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പർതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുകൾ കൊണ്ട് പ്രയോജനമുണ്ടാകില്ല.
കൊളസ്‌ട്രോൾ കൂടുന്നു
വ്യായാമം ചെയ്തിട്ടും കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ചിട്ടും കൊളസ്ട്രോൾ കുറയുന്നില്ലെന്ന് ചിലർ പറയാറില്ലേ. അതിന് കാരണം തെെറോയ്ഡ് തന്നെയാണ്. കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണമാകാം.
Read Also : റിലീസിന് മുമ്പേ മൊബൈല്‍ ഗെയിമുമായി ‘മിന്നല്‍ മുരളി’ ടീം
സ്‌ത്രീകൾ പ്രത്യേകം ശ്രദ്ധിക്കുക
മിക്ക തൈറോയ്‌ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി മൂലമാണ് വരുന്നത്. സ്‌ത്രീകളിൽ ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങൾ പൊതുവെ കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികളിൽ തൈറോയ്‌ഡ് ഗ്രന്ഥി വലുതാകും. ആർത്തവം കൃത്യമായി വരുന്ന സമയത്ത് അത് സാധാരണനിലയിലാകും. കൗമാരത്തിൽ ആർത്തവപ്രശ്‌നങ്ങളോ മറ്റു തൈറോയ്‌ഡ് പ്രശ്‌നങ്ങളോ കണ്ടാൽ നിസ്സാരമാക്കരുത്. ആർത്തവം വൈകിയാലും ശ്രദ്ധിക്കണം. നിർബന്ധമായും രക്‌തത്തിലെ ഹോർമോണിന്റെ അളവ് പരിശോധിച്ചറിയണം. വർഷത്തിൽ ഒരു തവണ തൈറോയ്‌ഡ് പരിശോധിപ്പിക്കണം.
Post Your Comments