Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 48 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 40 ന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 48 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 61 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: അസ്ട്രാസെനക വാക്‌സിനെക്കുറിച്ച് വ്യാജ പ്രചരണം നടത്താന്‍ ആരോഗ്യവിദഗ്ദ്ധര്‍ക്ക്‌ ഫൈസര്‍ പണം നല്‍കി:റിപ്പോർട്ട് തള്ളി ഫൈസർ

5,50,136 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,39,338 പേർ രോഗമുക്തി നേടി. 8,851 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 29 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 47,965,181 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: എല്ലാ ആഴ്‌ചയും നേരിട്ടെത്താൻ ബുദ്ധിമുട്ട്:ലഹരിക്കേസിൽ ജാമ്യ വ്യവസ്ഥയിൽ കൂടുതൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച് ആര്യൻ ഖാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button