റിയാദ്: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധികളിൽ നിന്നും സൗദി സമ്പദ് വ്യവസ്ഥ ശക്തമായി കരകയറുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ. രാജ്യത്തെ സാമ്പത്തിക രംഗം ശക്തമാകുന്നതിന്റെ സൂചനകൾ ദൃശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹജ്ജ്, ഉംറ മേഖലയിലെ വാണിജ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായും, ഈ മേഖലയിലെ നിക്ഷേപകരുമായും നടത്തിയ ഒരു കൂടികാഴ്ച്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
Read Also: കടയ്ക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ പെണ്‍കുട്ടി, ബലാല്‍സംഗം ചെയ്‌ത പതിനേഴുകാരന്‍ പിടിയില്‍
‘മക്ക, മദീന പ്രദേശങ്ങളിലെ സ്വകാര്യ മേഖലയിൽ കോവിഡ് മഹാമാരി കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ മേഖലയിലെ സ്വകാര്യ പ്രവർത്തനങ്ങൾ ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട് നിലക്കുന്നതിനാൽ, മഹാമാരിയുടെ ആദ്യ നാളുകളിൽ യാത്രാ വിലക്കുകളെ തുടർന്ന് തീർത്ഥാടനത്തിൽ തടസം നേരിട്ടത് ഈ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് ഇടയാക്കിയതായെന്ന്’ അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ പൗരന്മാർ, പ്രവാസികൾ, സന്ദർശകർ, തീർത്ഥാടകർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സൗദി സ്വീകരിച്ചിട്ടുണ്ട്. ഹജ്ജ്, ഉംറ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതും, തീർത്ഥാടകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതും ഈ മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിന് വളരെ പ്രധാനമാണെന്ന്’ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി മക്ക ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് സംരംഭകത്വം വളർത്തുന്നതിന് സഹായകമായ ഒരു പ്രത്യേക പദ്ധതിയ്ക്ക് ഹജ്ജ്, ഉംറ മന്ത്രാലയം രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments