Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 40 ന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 72 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് കോവിഡ് ബാധയെ തുടർന്ന് വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: സ്‌കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയോട് സ്‌കൂട്ടറിലെത്തി അപമര്യാദയായി പെരുമാറി: യുവാവ് അറസ്റ്റില്‍

5,50,088 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,39,277 പേർ രോഗമുക്തി നേടി. 8,850 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 29 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 47,928,781 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: ദുബായ് എക്‌സ്‌പോ വേദി സന്ദർശിച്ച് ബിൽഗേറ്റ്‌സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button