KeralaLatest NewsNews

പി. ജയരാജനെ തഴയുന്നില്ല: വ്യക്തി പാർട്ടിക്ക് കീഴടങ്ങണമെന്ന് എം.വി ജയരാജൻ

കണ്ണൂർ: സ.പിഎമ്മിലെ വ്യക്തിപൂജക്കെതിരെ വിമർശനവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. വ്യക്തികളെക്കാൾ വലുതാണ് പ്രസ്ഥാനമെന്നും ജയരാജൻ പറഞ്ഞു.

പ്രസ്ഥാനത്തേക്കാൾ വലുതല്ല വ്യക്തികൾ. വ്യക്തി പാർട്ടിക്ക് കീഴടങ്ങണം എന്നതാണ് കമ്യൂണിസ്റ്റ് തത്വം. കെ കെ ശൈലജയെ മന്ത്രിയാക്കാഞ്ഞത് പാർട്ടി നയം ഇതായത് കൊണ്ടാണ്. താഴെ തട്ടിൽ വിമർശനം ഉയരുന്നതിൽ പാർട്ടിക്ക് ഭയം ഇല്ലെന്നും എം വി ജയരാജൻ പറഞ്ഞു.

Read Also  :  മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം: പറയാന്‍ തന്റേടം വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

പി ജയരാജനെ പാർട്ടി തഴയുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തെ ഇത്തവണ മത്സരിപ്പിക്കാത്തതിൽ അപാകതയില്ലെന്നും മരിക്കുന്നത് വരെ ഒരാളെ എംഎൽഎ ആക്കാൻ സിപിഎം യ്യാറല്ലെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

അതേസമയം, സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. പാർട്ടി കോണ്‍ഗ്രസ് വേദിയായ കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. തുടർ ഭരണം നേടിയ രാഷട്രീയ നേട്ടത്തെ സമ്മേളനങ്ങളിലെ ചർച്ചകളിൽ പ്രതിനിധികൾ പ്രശംസിക്കുമ്പോഴും രണ്ടാം പിണറായി സർക്കാർ കാലത്തെ പൊലീസ് വീഴ്ചകളിൽ ശക്തമായ വിമർശനമാണ് സമ്മേളനങ്ങളിൽ ഉയർന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button