തിരുവനന്തപുരം: പത്തുവര്‍ഷത്തിന് ശേഷം കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നു. 23,000 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചു. 8730 രൂപയായിരുന്നു നേരത്തെ അടിസ്ഥാന ശമ്പളം. 11 സ്‌കെയിലുകളായി തിരിച്ചാണ് വര്‍ധനവ്. പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
Read Also : പൂജപ്പുര സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഒഴിവ്
ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 45 വയസ് കഴിഞ്ഞ താത്പര്യമുള്ളവര്‍ക്ക് അഞ്ച് വര്‍ഷം വരെ പകുതി ശമ്പളത്തോടെ അവധി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശമ്പളപരിഷ്‌കരണം നടപ്പാക്കുമ്പോള്‍ മാനേജ്മെന്റിന് ഉണ്ടാകുന്ന അധിക ബാധ്യത മറിക്കടക്കാന്‍ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കെ സ്വിഫ്റ്റ് നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഡ്രൈവര്‍മാര്‍ക്ക് അധിക ക്ഷാമബത്തയും ഇതര സംസ്ഥാന ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂചെയ്ഞ്ച് സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 500 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടി നല്‍കും. വനിത ജീവനക്കാര്‍ക്ക് ഒരു വര്‍ഷം വരെ പ്രസവ അവധി. 5000 രൂപ ചൈല്‍ഡ് കെയര്‍ അലവന്‍സും നല്‍കും. അതേസമയം ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരണം സംബന്ധിച്ച് തീരുമാനം ആയിട്ടില്ല.
Post Your Comments