Latest NewsNews

അഞ്ച് വർഷത്തിനിടെ സർക്കാർ പിൻവലിക്കാൻ അപേക്ഷ നൽകിയത് 5325 കേസുകൾ: കൂടുതലും ഇടത് നേതാക്കൾ പ്ര​തി​ക​ളാ​യ കേസുകൾ

പൊ​ലീ​സി​ന്​ നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കേ​സു​ക​ൾ പ​ല​തും പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്

തി​രു​വ​ന​ന്ത​പു​രം : ക​ഴി​ഞ്ഞ അ​ഞ്ച്​ ​വ​ർ​ഷ​ത്തി​നി​​ടെ വി​വി​ധ കോ​ട​തി​ക​ളി​ലെ 5325 കേ​സു​കളാണ് പി​ൻ​വ​ലി​ക്കാ​ൻ സംസ്ഥാന സർക്കാർ അ​പേ​ക്ഷ നൽകിയ​തെന്ന് റിപ്പോർട്ട്. പെ​റ്റി​ക്കേ​സു​ക​ൾ അ​നാ​വ​ശ്യ​മാ​യി ചുമത്തി ജ​ന​ങ്ങ​ളെ പൊ​ലീ​സ്​ പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കെ​യാ​ണ്​ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന്​ ലക്ഷങ്ങളു​ടെ ന​ഷ്​​ട​മു​ണ്ടാ​ക്കി​യ​തും ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​തു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന്​ കേ​സു​ക​ൾ പിൻവലി​ക്കാ​ൻ സ​ർ​ക്കാ​ർ കോ​ട​തി​ക​ളെ സ​മീ​പി​ച്ച​ത്. ഭൂ​രി​പ​ക്ഷം കേ​സു​​ക​ളി​ലും തുടർനടപടികൾ ഇ​തി​ന​കം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്​​തു.

2016 മേ​യ്​ 25 മു​ത​ൽ 2021 ഒ​ക്​​ടോ​ബ​ർ ​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണ്​ വി​വി​ധ കോടതിക​ളി​ൽ പരിഗണന​യി​ലു​ള്ള 5325 കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​രി​ന്​ എ​തി​ർ​പ്പി​ല്ലെ​ന്ന നിരാക്ഷേപപത്രം സ​മ​ർ​പ്പി​ച്ച​ത്. സർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇ​തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി.​പി.​എം നേ​താ​ക്ക​ൾ, മ​ന്ത്രി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​​ട്ട കേ​സു​ക​ളു​മു​ണ്ട്. പ്ര​തി​ഷേ​ധ മാർ​ച്ചു​ക​ൾ, ധ​ർ​ണ​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ​ക്ക്​ പു​റ​മെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​വ, ക്രിമിനൽ കേ​സു​ക​ൾ എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

Read Also  :  42 കാരനെ മരിച്ച നിലയിൽ കണ്ടെത്തി: ഭാര്യ കസ്റ്റഡിയിൽ

പൊ​ലീ​സി​ന്​ നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കേ​സു​ക​ൾ പ​ല​തും പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. പി.​എ​സ്.​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്​ പോ​ലു​​ള്ള കേ​സു​ക​ളി​ലെ പ്ര​തി​ക​ളി​ൽ ചി​ല​ർ ഉ​ൾ​പ്പെ​ട്ട ക്രി​മി​ന​ൽ കേ​സു​ക​ളും ഇ​തി​ൽ​പെ​ടും. ഇടത് നേതാക്കൾ പ്ര​തി​ക​ളാ​യ കേ​സു​ക​ളാ​ണ്​ പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​വ​യി​ൽ ഏ​റെ​യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button