തിരുവനന്തപുരം : കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ കോടതികളിലെ 5325 കേസുകളാണ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകിയതെന്ന് റിപ്പോർട്ട്. പെറ്റിക്കേസുകൾ അനാവശ്യമായി ചുമത്തി ജനങ്ങളെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതും ക്രിമിനൽ സ്വഭാവമുള്ളതുമായ ആയിരക്കണക്കിന് കേസുകൾ പിൻവലിക്കാൻ സർക്കാർ കോടതികളെ സമീപിച്ചത്. ഭൂരിപക്ഷം കേസുകളിലും തുടർനടപടികൾ ഇതിനകം അവസാനിപ്പിക്കുകയും ചെയ്തു.
2016 മേയ് 25 മുതൽ 2021 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരമാണ് വിവിധ കോടതികളിൽ പരിഗണനയിലുള്ള 5325 കേസുകൾ പിൻവലിക്കുന്നതിന് സർക്കാരിന് എതിർപ്പില്ലെന്ന നിരാക്ഷേപപത്രം സമർപ്പിച്ചത്. സർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം നേതാക്കൾ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെട്ട കേസുകളുമുണ്ട്. പ്രതിഷേധ മാർച്ചുകൾ, ധർണകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്ക് പുറമെ പൊതുമുതൽ നശിപ്പിച്ചവ, ക്രിമിനൽ കേസുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.
Read Also : 42 കാരനെ മരിച്ച നിലയിൽ കണ്ടെത്തി: ഭാര്യ കസ്റ്റഡിയിൽ
പൊലീസിന് നേരെയുണ്ടായ അതിക്രമങ്ങൾ ഉൾപ്പെടെ കേസുകൾ പലതും പിൻവലിച്ചിട്ടുണ്ട്. പി.എസ്.സി പരീക്ഷാ തട്ടിപ്പ് പോലുള്ള കേസുകളിലെ പ്രതികളിൽ ചിലർ ഉൾപ്പെട്ട ക്രിമിനൽ കേസുകളും ഇതിൽപെടും. ഇടത് നേതാക്കൾ പ്രതികളായ കേസുകളാണ് പിൻവലിക്കപ്പെട്ടവയിൽ ഏറെയും.
Post Your Comments