KeralaLatest NewsNews

റിയാസ്- വീണ വിവാഹം വ്യഭിചാരമാണെന്ന് ലീഗ് നേതാവ്: മണ്ടന്‍ ഗോത്ര വിശ്വാസങ്ങള്‍ പേറി നടക്കുന്നവരുടെ അവസ്ഥയെന്ന് ജസ്‌ല

വല്ല ഇസ്ലാമിക രാജ്യത്തും ചെന്ന് നടപ്പാക്കി ജീവിക്കണം ചങ്ങാതിമാരെ നിങ്ങള്..

ഇസ്ലാമിക നിയമപ്രകാരം റിയാസിന്‍റെയും വീണയുടേയും വിവാഹം വ്യഭിചാരമാണെന്ന് ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി പറഞ്ഞതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. വല്ല ഇസ്ലാമിക രാജ്യത്തും മാത്രമേ ഇത് നടപ്പിലാകൂ എന്നും ഞങ്ങള്‍ടെ മതേതര രാജ്യത്തിനൊരു ഭണഘടനയും നിയമവുമുണ്ടെന്നു ഓർക്കണമെന്നു ആക്റ്റിവിസ്റ്റ് ജസ്‌ല. സമൂഹമാധ്യമത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കുറിപ്പ് പൂർണ്ണ രൂപം

ഇസ്ലാമിക നിയമപ്രകാരം റിയാസിന്‍റെയും വീണയുടേയും വിവാഹം വ്യഭിചാരമാണെന്നാണ് ലീഗിന്‍റെ ന്യായീകരണം…
വല്ല ഇസ്ലാമിക രാജ്യത്തും ചെന്ന് നടപ്പാക്കി ജീവിക്കണം ചങ്ങാതിമാരെ നിങ്ങള്..
ഞങ്ങള്‍ടെ മതേതര രാജ്യത്തിനൊരു ഭണഘടനയുണ്ട്..നിയമമുണ്ട്‌..
ആ ഭരണഘടന ഞങ്ങളുടെ വിശ്വാസമാണ്..ഇവിടെ ഏതു മതക്കാരനും ഏതു മതക്കാരിയും മതമില്ലാത്തവരും പരസ്പരം പ്രണയിച്ച് ജീവിക്കും..
ഞങ്ങള്‍ക്ക് രാജ്യത്തിന്‍റെ നിയമം നോക്കിയാല്‍ മതി..♥
ഇസ്ലാം പറയുന്നു.

read also: കോവിഡ് നിയന്ത്രണങ്ങൾക്കിടെയും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ: അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ ഒന്നാം സ്ഥാനം

ബഹുദൈവവിശ്വാസിനികളെ – അവര്‍ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ്‌ ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക്‌ കൌതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക്‌ അവര്‍ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച്‌ കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ്‌ ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക്‌ കൌതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ്‌ ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്‍റെഹിതമനുസരിച്ച്‌ സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി തന്‍റെതെളിവുകള്‍ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.2-221
ഇത്തരം മനുഷ്യത്വവിരുദ്ധമായ മാനവീക വിരുദ്ധമായ മണ്ടന്‍ ഗോത്ര വിശ്വാസങ്ങള്‍ പേറി നടക്കുന്നവരുടെ ഒക്കെ ദയനീയാവസ്ഥ…

https://www.facebook.com/jazlamadasserii/posts/491965575683825

shortlink

Related Articles

Post Your Comments

Related Articles


Back to top button