തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ സ്വര്‍ണവ്യാപാരി മൂന്ന് കോടി രൂപ മൂല്യം വരുന്ന രത്‌നം പതിപ്പിച്ച സ്വര്‍ണ കൈയുറകള്‍ വഴിപാടായി നൽകി. 5.3 കിലോ തൂക്കം വരുന്ന സ്വര്‍ണ കൈയുറകള്‍ വെങ്കിടേശ്വര വിഗ്രഹത്തില്‍ അണിയാവുന്ന വിധം നിർമ്മിച്ചാണ് കാഴ്ചദ്രവ്യമായി സമര്‍പ്പിച്ചത്. 5.3 കിലോ തൂക്കം വരുന്ന രത്‌നം പതിപ്പിച്ച സ്വര്‍ണ കൈയുറകള്‍ക്ക് ഏകദേശം മൂന്ന് കോടി രൂപ മൂല്യം വരുന്നതാണ്.
തിരുപ്പതി സ്വദേശിയായ സ്വര്‍ണവ്യാപാരിയാണ് വെള്ളിയാഴ്ച കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ എത്തി കാഴ്ച സമര്‍പ്പിച്ചത്. വരാദ ഹസ്തം എന്ന പേരിലുള്ള വഴിപാടാണ് വ്യാപാരി നടത്തിയതെന്ന് ക്ഷേത്രത്തിലെ അഡീഷണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.സ്വര്‍ണ കൈയുറകള്‍ വിഗ്രഹത്തില്‍ ചാര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments