Latest NewsUSANewsInternational

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിറ്റ പിതാവും, ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഇരുപത്കാരനും പോലീസ് പിടിയിൽ

അമേരിക്ക: പ്രായപൂര്‍ത്തിയാവാത്ത മകളെ വിറ്റ പിതാവ് പിടിയിൽ. കെന്റക്കി സ്വദേശിയായ 34കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഇരുപതുകാരനായ യുവാവ് പെണ്‍കുട്ടിയെ വാങ്ങി ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണി ആക്കുകയും പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു. ബലാല്‍സംഗ കുറ്റം ചുമത്തി ഇരുപതുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തകാതിരിക്കാൻ വേണ്ടി പിതാവിന്റെയോ ചെുപ്പക്കാരന്റെയോ പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വർഷമാണ് ഇയാള്‍ സ്വന്തം മകളെ അപരിചിതനായ ഇരുപതുകാരന് വിറ്റത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ശേഷം ഗര്‍ഭിണിയായ പെണ്‍കുട്ടി മാസങ്ങള്‍ക്കു മുമ്പാണ് പ്രസവിച്ചത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.

വികാരഭരിതമായി രാജ്യം ജനറൽ ബിപിൻ റാവത്തിനു അന്ത്യയാത്ര ഒരുക്കിയപ്പോൾ ഗോവയിൽ നൃത്തം ആസ്വദിച്ച് പ്രിയങ്ക ഗാന്ധി

കുഞ്ഞിന്റെ പിതാവ് കൂടെ താമസിക്കുന്ന ചെറുപ്പക്കാരനാണെന്നും സ്വന്തം പിതാവ് തന്നെ യുവാവിന് വിൽക്കുകയായിരുന്നു എന്നും പെണ്‍കുട്ടി അധികൃതരോട് പറഞ്ഞു. തുടർന്ന് മാസങ്ങളോളം നീണ്ട ലൈംഗിക പീഡനത്തിന്റെ അനുഭവങ്ങളും പെണ്‍കുട്ടി അധികൃതരോട് വ്യക്തമാക്കി. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ഇതേതുടർന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റം ചുമത്തിയാണ് പെൺകുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും ഇനിയും അറസ്റ്റുകള്‍ ഉണ്ടാവുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button