ന്യൂഡൽഹി: സംയുക്തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന് വിട നൽകി രാജ്യം. ജനറല്‍ റാവത്തിനും പത്നി മധുലികയ്ക്കും ഒരേ ചിതയില്‍ അന്ത്യവിശ്രമം. മക്കളായ കൃതികയും തരിണിയും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. ഡല്‍ഹി ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ 17 ഗണ്‍ സല്യൂട്ടോടെ സംസ്കാരം നടന്നു. വിലാപയാത്രയില്‍ ആദരമര്‍പ്പിച്ച് ആയിരങ്ങള്‍ എത്തി. വിദേശ സേനാമേധാവികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
മതപരമായ ചടങ്ങുകൾക്കായി വൈകിട്ട് 4.45 ഓടെ മൃതദേഹങ്ങൾ ഒരേ ചിതയിലേക്കെടുത്തു. മക്കളായ കൃതികയും തരിണിയും അന്ത്യകർമങ്ങൾ നിർവഹിച്ചു. 17 ഗൺ സല്യൂട്ട് നല്‍കി സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കി. എണ്ണൂറോളം സേനാഉദ്യോഗസ്ഥരാണ് സംസ്കാര ചടങ്ങുകളുടെ ഭാഗമാകാനെത്തിയത്. ബ്രിഗേഡിയർ റാങ്കിലുള്ള 12 ഉദ്യോഗസ്ഥർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
‘ഭാരത് മാതാ കീ ജയ്’ വിളികളുമായി ആയിരങ്ങളാണ് ബ്രാർ സ്ക്വയറിന് സമീപം തടിച്ചു കൂടിയത്. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാൻഡർമാരും വിദേശ നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ വീട്ടിലെത്തി റാവത്തിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു.
Post Your Comments