ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവനന്തപുരത്തെ നദികളും തോടുകളും നവീകരിക്കാന്‍ എട്ടു കോടിയുടെ ഭരണാനുമതി

പ്രളയത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നവീകരണം നടത്തുന്നത്

തിരുവനന്തപുരം: പ്രളയ നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ തോടുകളും നദികളും നവീകരിക്കുന്നതിന് എട്ടു കോടി രൂപയുടെ ഭരണാനുമതി നല്‍കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തിരുവനന്തപുരം നഗരത്തെ പ്രളയത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നവീകരണം നടത്തുന്നത്.

Read Also : തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവ്: അഭിമുഖം 20ന്

രണ്ടു ഘട്ടങ്ങളിലായി നവീകരണം നടത്തും. ആദ്യ ഘട്ടത്തില്‍ 3.81 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 4.24 കോടി രൂപയുമാണ് പ്രളയ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. പഴവങ്ങാടി തോട് (80 ലക്ഷം), ഉള്ളൂര്‍ തോട് (30 ലക്ഷം), കരിയില്‍ തോട് (55 ലക്ഷം), കരിമഠം തോട് (55 ലക്ഷം), തെക്കേനെല്ലറ കനാല്‍ (18 ലക്ഷം), കിള്ളിയാറ് (39.90 ലക്ഷം), കരമനയാറ് (34.70 ലക്ഷം), പാര്‍വതി പുത്തനാര്‍ (48 ലക്ഷം), തെറ്റിയാര്‍ തോട് (26 ലക്ഷം) എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നവീകരിക്കുന്നത്.

കിള്ളിയാര്‍ (2.15 കോടി), കരമനയാര്‍ (1.34 കോടി), പഴവങ്ങാടി തോട് (75 ലക്ഷം) എന്നിവയ്ക്ക് രണ്ടാം ഘട്ട നവീകരണത്തിനായും തുക അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button