Latest NewsKeralaNews

കേരള പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണം: നിർദ്ദേശവുമായി ഡിജിപി

തൃശ്ശൂർ : കേരള പോലീസിന് നിർദ്ദേശവുമായി ഡിജിപി അനിൽ കാന്ത്.കേരള പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി പറഞ്ഞു. വിദ്യാ സമ്പന്നരായ ഏവരുടെയും ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക് അനുസൃതമാകണം. തരംതാണ ഭാഷാപ്രയോഗം പാടില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരള പോലീസ് അക്കാദമിയിലെ പരിശീലനാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം

ജീവിതാവസാനം വരെ കായിക ക്ഷമത നിലനിർത്തണമെന്നും പോലീസ് പ്രൊഫഷണലിസം പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.നമ്മളിൽ നിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിക്കുന്നത്. അതുപോലെ നമ്മളും പെരുമാറണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

Read Also  :  മോഡലുകളുടെ മരണത്തില്‍ നിര്‍ണ്ണായക നീക്കം: വനിതാ ഡോക്ടർ ഉൾപ്പടെ അമല്‍ പപ്പടവടയും ഭാര്യയും സംശയ നിഴലിൽ

ഒരു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് അനിൽ കാന്ത് അക്കാദമിയിലെത്തിയത്. കേരള പോലീസ് അക്കാദമി ഡയറക്ടർ ഐജി പി വിജയനാണ് ചടങ്ങിൽ അധ്യക്ഷനായത്. ട്രെയിനീസിന്റെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഡിജിപി മറുപടി നൽകി.സന്ദർശനത്തിനിടെ കേരള പോലീസ് അക്കാദമിയിലെ പരിശീലന സംവിധാനവും സൗകര്യങ്ങളും പരിശോധിച്ചു. നവീകരിച്ച ബാരക്ക്, ട്രാഫിക്ക് പരിശീലന കേന്ദ്രം, ഡോഗ് സ്‌ക്വാഡ്, വിശ്രാന്തി, ഡിജിറ്റൽ നോളേജ് മാനേജ്‌മെന്റ് സിസ്റ്റം, കമ്പ്യൂട്ടർ ലാബ്, വെജിറ്റബിൾ ഗാർഡൻ തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഡിജിപി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button