ThiruvananthapuramNattuvarthaLatest NewsKeralaNews

ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയെടുത്ത് കാറിൽ നടന്നു തട്ടിപ്പ് : പ്രതി പിടിയിൽ

ആലപ്പുഴ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി ഉപയോഗിച്ച് വിൽപനക്കാരെ കബളിപ്പിച്ച് പണം തട്ടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കാറിൽ സഞ്ചരിച്ച് പണം തട്ടുകയായിരുന്നു പ്രതിയെയെന്ന് പൊലീസ് പറഞ്ഞു. കൊച്ചി ഇടപ്പള്ളി ഗായത്രി കല്യാണ മണ്ഡപത്തിന് സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ഡെറിക് ആന്റണിയെ(49) ആണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read : കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് കനിമൊഴി പാർലമെന്റിൽ

കൂടുതൽ ലോട്ടറി വാങ്ങുകയും സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ കളർ പകർപ്പെടുത്ത് കാറിൽ സഞ്ചരിച്ച് വ്യാപകമായി തട്ടിപ്പ് നടത്തുകയുമാണ് ഇയാളുടെ രീതിയെന്ന് എസ്ഐ കെ ആർ ബിജു പറഞ്ഞു. കലവൂർ വോൾഗ ജംക്‌ഷന് സമീപം ലോട്ടറി കച്ചവടം നടത്തുകയായിരുന്ന മണ്ണഞ്ചേരി സ്വദേശിനി മിനിയെയാണ് ഡെറിക് കബളിപ്പിച്ചത്. കാരുണ്യ ലോട്ടറിയുടെ 2000 രൂപ സമ്മാനാർഹമായ ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് 500 രൂപയുടെ ലോട്ടറിയും 1500 രൂപയുമാണ് ഇയാൾ വാങ്ങിയത്. കാറിൽ വന്നയാളാണെന്ന സൂചനയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button