Latest NewsIndiaNews

എല്ലാ ആഴ്‌ചയും നേരിട്ടെത്താൻ ബുദ്ധിമുട്ട്:ലഹരിക്കേസിൽ ജാമ്യ വ്യവസ്ഥയിൽ കൂടുതൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച് ആര്യൻ ഖാൻ

മുംബയ്: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ജാമ്യ വ്യവസ്ഥയിൽ കൂടുതൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച് ആര്യൻ ഖാൻ. ആര്യൻ എല്ലാ ആഴ്‌ചയും മുംബയ് സൗത്തിലുള‌ള നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിൽ നേരിട്ടെത്തണം എന്നതാണ് പ്രധാന ജാമ്യ വ്യവസ്ഥ. എന്നാൽ എല്ലാ ആഴ്‌ചയും ഹാജരാകുമ്പോൾ മാദ്ധ്യമങ്ങളെ ഒഴിവാക്കാൻ വലിയ പോലീസ് അകമ്പടിയോടെ വരേണ്ടി വരുന്നതായി ആര്യന്റെ അഭിഭാഷക‌ർ ചൂണ്ടിക്കാണിക്കുന്നു.

ഇതോടൊപ്പം ഡൽഹിയിലെ എൻ‌സി‌ബി പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറിയ സ്ഥിതിയ്‌ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് അഭിഭാഷക‌ർ ആവശ്യപ്പെട്ടു. ഹർജി അടുത്തയാഴ്‌ച ഹൈക്കോടതി പരിഗണിക്കും.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിറ്റ പിതാവും, ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഇരുപത്കാരനും പോലീസ് പിടിയിൽ

ഒക്‌ടോബർ രണ്ടിന് കപ്പലിൽ നടന്ന ലഹരിപാർട്ടിയിൽ പങ്കെടുത്ത ആര്യനെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്‌റ്റ‌ഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഒക്‌ടോബർ 28നാണ് ജാമ്യം ലഭിച്ചത്.മുംബയ് വിട്ടുപോകരുത്, അനുവാദമില്ലാതെ ഇന്ത്യ വിടരുത്, എല്ലാ വെള‌ളിയാഴ്‌ചയും എൻസി‌ബി ഓഫീസിൽ ഹാജരാകണം 14 വ്യവസ്ഥകളോടെയാണ് ആര്യന് കോടതി ജാമ്യമനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button