Latest NewsSaudi ArabiaNewsInternationalGulf

ഒമിക്രോൺ: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന സൗദി പൗരന്മാർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി അറേബ്യ

ജിദ്ദ: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന സൗദി പൗരന്മാർക്ക് അഞ്ചു ദിവസം ഹോം ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്ക്, ലെസോത്തൊ, എസ്വാറ്റിനി, മലാവി, സാംബിയ, മഡഗസ്‌കർ, അംഗോള, മൗറീഷ്യസ്, കോമറോസ്, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് എത്തുന്ന സ്വദേശി പൗരന്മാർക്കാണ് ക്വാറന്റെയ്ൻ നിർബന്ധമാക്കിയത്.

Read Also: സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ ആര്‍ക്കും ഇളവ് നല്‍കാനാകില്ല : വത്തിക്കാന്‍

സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്നു സർവീസുകൾ നടത്തുന്ന വിമാന കമ്പനികളെ ഇക്കാര്യം ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്. രാജ്യത്തെത്തുന്ന സൗദി പൗരന്മാർ അഞ്ചാം ദിവസം പിസിആർ പരിശോധന നടത്തണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.

Read Also: ‘പടം ചെറുതായപ്പോൾ വേദനിച്ചത് എം.കെ വർഗീസിനല്ല മേയർക്കാണ്, ഈ പദവിയെ താഴ്‌ത്തിക്കെട്ടാൻ ഞാൻ അനുവദിക്കില്ല’: തൃശൂർ മേയർ

shortlink

Related Articles

Post Your Comments

Related Articles


Back to top button