ന്യൂയോർക്ക്: ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ സംയുക്ത വ്യോമാക്രമണം നടത്താൻ പദ്ധതിയിട്ട് ഇസ്രായേലും അമേരിക്കയും. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്സിനോട് ഒരു ഉന്നത തല അമേരിക്കൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതാണ് ഈ കാര്യം. ഇറാൻ ബേബി സഹകരണം മൂലം നിർത്തി വച്ചിരുന്ന ആണവ ചർച്ചകൾ വ്യാഴാഴ്ച വിയന്നയിൽ പുനരാരംഭിക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ പ്രസ്താവന.
കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് വാഷിംഗ്‌ടണിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ. വ്യോമാക്രമണത്തിന് ഉള്ള സൈനിക ഡ്രില്ലുകൾ ഇരുവരും ചേർന്ന് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞയാഴ്ച ആണവ ചർച്ചയിൽ യു.എസും മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളുടെ പ്രതിനിധികളും ഇറാന്റെ ആവശ്യങ്ങൾ തള്ളിയിരുന്നു.
ഇറാൻ ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് മാധ്യമങ്ങളോട് വ്യക്തമാക്കിയതും ജനശ്രദ്ധ പിടിച്ചു പറ്റി. അവസാനത്തെ പോംവഴി എന്ന നിലയ്ക്കാണ് ഇരു രാഷ്ട്രങ്ങളും വ്യോമാക്രമണം എന്ന നടപടി സ്വീകരിക്കുന്നത്.
Post Your Comments