YouthLatest NewsMenNewsWomenLife Style

പല്ലിന്റെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ..

മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ നല്ലൊരു ആന്റിബയോട്ടിക് ആണ്. ഇത് പല്ലിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിനും പല്ലിലെ പ്ലേക് മാറ്റുന്നതിനും സഹായിക്കുന്നു മഞ്ഞള്‍. പൊടി രൂപത്തിലും മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. മഞ്ഞള്‍ ഒരു കഷ്ണം എടുത്ത് അത് കടിച്ച് തേക്കുന്നതും പല്ലിലെ മഞ്ഞ നിറത്തിന് ആശ്വാസം നല്‍കുന്ന ഒന്നാണ്.

പല്ല് വേദനക്കും പോടിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിച്ച് പല വിധത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ ഇത് പല്ലിലെ ബാക്ടീരിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഒളിച്ചിരിക്കുന്ന പല വിധത്തിലുള്ള ദന്തപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മഞ്ഞള്‍ സഹായിക്കുന്നു.

ബേക്കിംഗ് സോഡയില്‍ അല്‍പം മഞ്ഞള്‍ എടുത്ത് മിക്‌സ് ആക്കി ഇത് കൊണ്ട് എന്നും രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല്ലിന് ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇല്ലാതെ ചെയ്യാവുന്ന ഒന്നാണ് ഇത്.

Read Also:- പലരും സച്ചിന്റെ പ്രതിഭയെയും കഴിവുകളെ കുറിച്ചുമാണ് സംസാരിക്കുന്നത്: സച്ചിന്റെ വിജയങ്ങള്‍ക്ക് കാരണം വെളിപ്പെടുത്തി കൈഫ്

പച്ച മഞ്ഞള്‍ അരച്ചതും ആര്യവേപ്പും മിക്‌സ് ചെയ്ത് തേക്കുന്നതും പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല്ലിന്റെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button