ഷാർജ: ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് ഇനി മുതൽ ആഴ്ച്ചയിൽ മൂന്ന് ദിവസം അവധി. നാലു ദിവസമാണ് പൊതുമേഖലയിൽ പ്രവൃത്തി ദിവസം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മൂന്നര ദിവസത്തേക്കാൾ അര ദിവസത്തെ അവധി കൂടുതൽ ഷാർജയിലെ ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: സ്വയംഭോഗം ചെയ്യുന്ന വിഡിയോ അയച്ചു: യുവാവിനെ കൊണ്ട് വിഡിയോയിലൂടെ മാപ്പു പറയിച്ച് യുവതി
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തെത്തുടർന്ന് ഉപ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയാണ് ഇന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിൽ തീരുമാനം പ്രഖ്യാപിച്ചത്. 2022 ജനുവരി 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
ശനി-ഞായർ വാരാന്ത്യത്തിലേക്കുള്ള ഫെഡറൽ ഗവൺമെന്റിന്റെ മാറ്റത്തെ തുടർന്നാണ് ഈ തീരുമാനം. വെള്ളിയാഴ്ച അര ദിവസത്തെ ജോലി മാറ്റം വരുത്താൻ സ്വകാര്യ മേഖലയ്ക്ക് ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല. അവരുടെ സ്വന്തം വിവേചനാധികാരത്തിൽ അത് ചെയ്യാമെന്നും യുഎഇ വിശദമാക്കുന്നത്.
Read Also: യാത്രക്കിടെ ഹൃദയാഘാതം: യാത്രക്കാരുടെ ജീവൻ രക്ഷിച്ച് ഡ്രൈവർ മരണത്തിന് കീഴടങ്ങി
Post Your Comments