Latest NewsIndia

അപകടം നടന്ന കോപ്റ്റര്‍ ഇറക്കാനായില്ല, തിരിച്ചു പറക്കുന്നതിനിടെ അപകടം

വലിയ ശബ്ദത്തോടെ ഒരു തീഗോളം ഉയരുന്നതാണ് ആദ്യം കണ്ടത്. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കോയമ്പത്തൂര്‍: ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത് പ്രതികൂല കാലാവസ്ഥ കാരണം ഇറങ്ങാന്‍ കഴിയാതെ തിരിച്ചു പറക്കുന്നിതിനിടെ എന്നുറപ്പിക്കുന്ന വിവരങ്ങൾ പുറത്ത് . ഇന്നലെ 12.20ന് കൂനൂരില്‍ ജനവാസമേഖലയായ കട്ടേരി ഫാമിനടുത്താണ് കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. പകല്‍ സമയത്തും കനത്ത കോടമഞ്ഞിറങ്ങുന്ന സ്ഥലം. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ കാലാവസ്ഥ വളരെ മോശമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. അപകടമുണ്ടായ സമയത്തും കനത്ത മഞ്ഞുണ്ടായിരുന്നു.

സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ സ്ഥിരമായി പോകുന്ന റൂട്ട്. തമിഴ്നാട്ടില്‍ നീലഗിരി ജില്ലയിലെ ഊട്ടിക്കടുത്തുള്ള ഹില്‍സ്റ്റേഷന്‍ ആണ് കൂനൂര്‍. സമുദ്രനിരപ്പില്‍ നിന്ന് 1,850 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത ഉയരം കൂടിയ മലനിരകളാണ്. കോയമ്പത്തൂര്‍ സുലൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് വെല്ലിംഗ്ടണ്‍ സൈനിക കോളേജിലേക്കുള്ള യാത്രയിലായിരുന്നു ബിപിന്‍ റാവത്തും സംഘവും.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കോപ്റ്റര്‍ ഇറക്കാനായില്ല. തുടര്‍ന്ന്, തിരിച്ചു പറക്കുന്നതിനിടെ മരത്തില്‍ ഇടിച്ചായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വലിയ ശബ്ദത്തോടെ ഒരു തീഗോളം ഉയരുന്നതാണ് ആദ്യം കണ്ടത്. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു മണിക്കൂറോളം കനത്ത തീനാളങ്ങള്‍ ഉയര്‍ന്നിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സുമെത്തിയാണ് തീ അണച്ചത്. 11 പേരെ ആദ്യം പുറത്തെടുത്തു. രണ്ടു പേരെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് ദൃക്‌സാക്ഷി രവി പറഞ്ഞു.മോശം കാലാവസ്ഥയാണോ കോപ്റ്ററിന്റെ സാങ്കേതിക തകരാറാണോ അപകടത്തിനു കാരണമെന്ന് അന്വേഷണത്തിലേ വ്യക്തമാകൂ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button