മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഏകദിന നായക സ്ഥാനത്തു നിന്ന് നീക്കിയതില്‍ വിരാട് കോഹ്‌ലി അസംതൃപ്തനാണെന്ന് റിപ്പോര്‍ട്ടുകള്‍. ദി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത വർഷം ജനുവരില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പയില്‍ നിന്ന് താരം വിട്ടു നില്‍ക്കുമെന്നാണ് വിവരം.
കോഹ്‌ലി പരമ്പരയില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കില്‍ അത് അദ്ദേഹവും ബിസിസിഐയും തമ്മിലുള്ള പോരിന് കാരണമാവും. അങ്ങനെ സംഭവിച്ചാല്‍ ഒരുപക്ഷെ അത് ടീമില്‍ നിന്നു കോഹ്‌ലിയുടെ പുറത്താക്കലിന് വരെ സാധ്യതയുണ്ട്. നായക സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 48 മണിക്കൂര്‍ ബിസിസിഐ കോഹ്ലിയ്ക്ക് നല്‍കിയിരുന്നു.
Read Also:- ആകർഷകമായ ഓഫറുമായി ബിഎസ്എൻഎൽ
എന്നാല്‍ നായക സ്ഥാനം ഒഴിയുന്നില്ല എന്ന നിലപാടിലാണ് താരം. എന്നാല്‍ വരുന്ന ലോക കപ്പുകള്‍ക്കുള്ള മുന്നൊരുക്കമായി ഇതുവരെ ഒരു ഐസിസി കിരീടം പോലുമില്ലാത്ത കോഹ്ലിയ്ക്ക് പകരം രോഹിത്തിനെ കൊണ്ടുവരാനായിരുന്നു ബിസിസിഐ ശ്രമിച്ചത്. ഇതേതുടര്‍ന്ന് നിര്‍ബന്ധിത രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നാണ് വിവരം.
Post Your Comments