മുഖ്യമന്ത്രി പിണറായി വിജയൻ ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പിഎസ്സിക്ക് വിടാൻ അനുവദിക്കില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്.
നടപ്പിലാക്കാന്‍ ഉദ്ദേശിക്കാത്ത നിയമം എന്തിന് നിലനിർത്തുന്നു എന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും വഖഫ് വിഷയത്തിൽ ഇടതുപക്ഷ സർക്കാർ നീങ്ങുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read : ഹോണ്ടയുടെ ആക്ടീവ125 പ്രീമിയം എഡിഷന്‍ വിപണിയിൽ അവതരിപ്പിച്ചു
അരക്ഷിതാവസ്ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് നടന്ന യോഗത്തിൽ പറഞ്ഞു. ചർച്ച് ബില്ലിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെയുള്ള നടപടിയാണ് ഇപ്പോഴും തുടരുന്നതെന്നും പല സാഹചര്യത്തിലും ബ്ലാക്ക് മെയിലിംഗ് ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ടി സിദ്ദിഖ് ആരോപിച്ചു. അതേസമയം, വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും, സമരത്തിനില്ലെന്നുമായിരുന്നു സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞദിവസവും പറഞ്ഞു.
Post Your Comments