Latest NewsSaudi ArabiaInternationalGulf

പുതിയ ലോഗോ ക്ഷണിച്ച് സൗദി ഹജ് മന്ത്രാലയം: തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനം 10 ലക്ഷം രൂപ

ജിദ്ദ: പുതിയ ലോഗോ ക്ഷണിച്ച് സൗദി ഹജ് മന്ത്രാലയം. സൗദി ഹജ് മന്ത്രാലയത്തിനു പുതിയ ലോഗോ തയ്യാറാക്കാൻ പൊതുജനങ്ങൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ കലാകാരന് 50,000 റിയാൽ(10 ലക്ഷത്തോളം ഇന്ത്യൻ രൂപ ) സമ്മാനമായി ലഭിക്കും. icd@haj.gov.sa എന്ന വിലാസത്തിലാണ് ലോഗോ അയക്കേണ്ടത്. ഡിസംബർ 21 ആണ് അവസാന തീയതി.

Read Also: വീരവണക്കം… ധീരസൈനികര്‍ക്ക് പ്രണാമമര്‍പ്പിക്കാന്‍ വഴിയോരങ്ങളില്‍ പതിനായിരങ്ങള്‍: തമിഴ്‌നാടിന്റെ കണ്ണീരഞ്ജലി

ഹജ് ഉംറ മന്ത്രാലയം പുലർത്തിപ്പോരുന്ന തീർത്ഥാടകരെ സേവിക്കുന്നതിനുള്ള കാഴ്ചപ്പാടുകളും മറ്റും വ്യക്തമാക്കുന്ന രീതിയിലായിരിക്കണം ലോഗോ വികസിപ്പിക്കേണ്ടതെന്നാണ് നിർദ്ദേശം. രാജ്യത്തിന്റെ ചിഹ്നങ്ങളായ രണ്ട് വാളുകളും ഈന്തപ്പനയും ലോഗോയിൽ നിർബന്ധമായിരിക്കണം. ഹജിന്റെയും ഉംറയുടെയും പ്രതീകാത്മകതയെ പ്രതിനിധീകരിക്കുകയും വേണമെന്നും നിർദ്ദേശമുണ്ട്.

Read Also: ‘ആ ഓട്ടോ ഓടിച്ചത് മനുഷ്യനോ അതോ?’ പെട്ടെന്ന് നിർത്തിയ ബസിനെ ഇടിക്കാതെ വെട്ടിച്ച് ഓട്ടോ : മറിയുമെന്ന് കരുതിയപ്പോൾ നടന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button