Latest NewsUAENewsInternationalGulf

സ്വദേശികളും വിദേശികളും തിരിച്ചറിയിൽ രേഖ കയ്യിൽ കരുതണം: മുന്നറിയിപ്പ് നൽകി യുഎഇ

അബുദാബി: സ്വദേശികളും വിദേശികളും തിരിച്ചറിയൽ കാർഡ് കൈയ്യിൽ കരുതണമെന്ന് യുഎഇ. പുറത്തിറങ്ങുമ്പോൾ നിയമ പാലകർ ആവശ്യപ്പെട്ടാൽ ഐഡി കാർഡ് കാണിക്കണം. ഇതിനായി എല്ലാ സമയത്തും കാർഡ് കൈവശം ഉണ്ടായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. നിയമപരമായ നടപടികൾക്ക് അവലംബമാക്കുന്ന ഔദ്യോഗിക രേഖയാണ് ഐഡി കാർഡെന്നും അധികൃതർ പറഞ്ഞു. കാർഡ് നഷ്ടപ്പെട്ടാലും ഉപയോഗശൂന്യമായാലും ഒരാഴ്ചയ്ക്കകം ഏറ്റവും അടുത്ത ഇഐഡിഎ കാര്യാലയത്തിൽ പുതിയ കാർഡിന് അപേക്ഷ നൽകണം.

Read Also: സൈനിക മേധാവി ബിപിന്‍ റാവത്ത് അപകടത്തില്‍ കൊല്ലപ്പെട്ട സംഭവം: സോഷ്യൽ മീഡിയയിൽ പരിഹസിച്ചും സന്തോഷിച്ചും പാകിസ്ഥാന്‍

ഐഡി കാർഡ് വിവരങ്ങളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ ഒരു മാസത്തിനകം ഔദ്യോഗിക കേന്ദ്രങ്ങളെ അറിയിച്ച് പുതിയ കാർഡ് കൈപറ്റണമെന്നും നിർദ്ദേശമുണ്ട്. സമ്മതപത്രം നൽകിയാണ് പുതിയ കാർഡിന് അപേക്ഷ നൽകേണ്ടത്. കാർഡുടമകൾ ഒരു കേന്ദ്രത്തിലും വ്യക്തിഗത രേഖയായ ഐഡി കാർഡ നൽകുകയോ, ഇടപാടുകൾക്ക് പണയം വയ്ക്കുകയോ ചെയ്യാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. കളഞ്ഞു കിട്ടിയ ഐഡി കാർഡുകൾ കൈവശം വയ്ക്കുന്നതും നിയമലംഘനമാണ്. ഇത്തരം കാർഡുകൾ ഉപഭോക്തൃ സേവന സെന്ററുകളിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ ഏൽപിക്കണം. ജോലി മതിയാക്കി രാജ്യം വിടുന്നവർ വിസയോടൊപ്പം ഐഡി കാർഡ് റദ്ദാക്കണം.

Read Also: സൈനികരുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്രയ്ക്കിടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു: രണ്ടുപേര്‍ക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button