മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിജയങ്ങള്‍ക്ക് കാരണം അദ്ദേഹത്തിന്റെ ബാറ്റിന്റെ അധികഭാരമാണെന്ന് മുന്‍ താരം മുഹമ്മദ് കൈഫ്. അധിക ഭാരമുള്ള ബാറ്റു കൊണ്ട് കൃത്യമായ ടൈമിംഗ് ലഭിച്ചാല്‍ എളുപ്പത്തില്‍ ബൗണ്ടറി പോകുമെന്നും ഭാരം കുറഞ്ഞ ബാറ്റുകൊണ്ട് കളിച്ചാല്‍ സച്ചിന് ഇതേ പ്രകടനം നടത്താന്‍ സാധിക്കില്ലെന്നും കൈഫ് വിലയിരുത്തി.
‘അധികമാളുകളും സച്ചിന്റെ പ്രതിഭയെ കുറിച്ചും കഴിവുകളെ കുറിച്ചുമാണ് സംസാരിക്കുന്നത്. എന്നാല്‍ സച്ചിന്റെ ആയുധം ബാറ്റാണ്. അധിക ഭാരമുള്ള ബാറ്റുകൊണ്ട് കൃത്യമായ ടൈമിംഗ് ലഭിച്ചാല്‍ എളുപ്പത്തില്‍ ബൗണ്ടറി പോകും. ഭാരം കുറഞ്ഞ ബാറ്റുകൊണ്ട് കളിച്ചാല്‍ സച്ചിന് ഇതേ പ്രകടനം നടത്താന്‍ സാധിക്കില്ല.’
Read Also:- ആരോഗ്യമുള്ള മുടിയ്ക്ക് വേണം നല്ല ഭക്ഷണങ്ങള്‍!
‘ഓരോ താരങ്ങളും ഓരോ തരത്തിലുള്ള ബാറ്റാണ് ഉപയോഗിക്കുന്നത്. രാഹുല്‍ ദ്രാവിഡ് സച്ചിനില്‍ നിന്ന് വ്യത്യസ്തനാണ്. ഭാരം കുറഞ്ഞ ബാറ്റാണ് അദ്ദേഹം ഉപയോഗിക്കുന്നത്. പ്രതിഭയും കഠിനാദ്ധ്വാനവും പിന്നെ ഭാരം കൂടുതലുള്ള ബാറ്റും, അതാണ് സച്ചിന്റെ വിജയത്തിന്റെ രഹസ്യം. പറയുന്നതിന്റെ അര്‍ത്ഥം ഭാരക്കൂടുതലുള്ള ബാറ്റ് മാത്രമാണ് സച്ചിന്റെ വിജയത്തിന്റെ കാരണമെന്നല്ല’ കൈഫ് പറഞ്ഞു.
Post Your Comments