KeralaNattuvarthaLatest NewsIndiaNews

ബാ​ബ​രി മ​സ്ജി​ദ് പു​ന​ര്‍ നി​ര്‍​മി​ക്കു​മ്പോള്‍ മാ​ത്ര​മേ ഇ​ന്ത്യ​യി​ല്‍ നീ​തി പു​ല​രൂ: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം

കു​വൈ​ത്ത് സി​റ്റി: ബാ​ബ​രി മ​സ്ജി​ദ് പു​ന​ര്‍ നി​ര്‍​മി​ക്കു​മ്പോള്‍ മാ​ത്ര​മേ ഇ​ന്ത്യ​യി​ല്‍ നീ​തി പു​ല​രു​ക​യു​ള്ളൂവെന്ന് ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോറം സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍​റ്​ മു​സ്ത​ഫ മു​ള​യ​ങ്കാ​വ്. ഡി​സം​ബ​ര്‍ ആ​റി​ന് അ​ബ്ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ ‘അ​നീ​തി ബാ​ബ​രി​യോ​ടും’ എന്ന സെമിനാറിനിടെയായിരുന്നു പരാമർശം.

Also Read:ആരോഗ്യമുള്ള മുടിയ്ക്ക് വേണം നല്ല ഭക്ഷണങ്ങള്‍!

‘ഫാ​സിസ​ത്തി​ന് ത​ട​സ്സം നി​ല്‍​ക്കു​ന്ന രാ​ജ്യ​ത്തി​ന്റെ മ​തേ​ത​ര ചി​ഹ്ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി​യാ​ലേ ആ​ര്‍.​എ​സ്.​എ​സ് സ്വ​പ്നം കാ​ണു​ന്ന ഹി​ന്ദു​ത്വ രാ​ജ്യം സൃ​ഷ്​​ടി​ക്കാ​ന്‍ സാ​ധി​ക്കൂ.
ഫാ​സിസ​ത്തി​ന്റെ അ​ത്ത​രം കു​ത​ന്ത്ര​ങ്ങ​ളെ മ​തേ​ത​ര സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ല്‍​പി​ക്ക​ണം’, സോ​ഷ്യ​ല്‍ ഫോ​റം കേ​ര​ള സ്​​റ്റേ​റ്റ് പ്ര​സി​ഡ​ന്‍​റ്​ ടി.​എ​സ്. ശി​ഹാ​ബ് പറഞ്ഞു.

‘നാ​ല​ര നൂ​റ്റാ​ണ്ട്​ ഇ​ന്ത്യ​ന്‍ മ​തേ​ത​ര​ത്വ​ത്തിന്റെ പ്ര​തീ​ക​മാ​യി നി​ല​നി​ന്ന ബാ​ബ​രി​യു​ടെ ച​രി​ത്രം നീ​തി​നി​ഷേ​ധ​ത്തി​ന്റെ ച​രി​ത്രം കൂ​ടി​യാ​ണ്. അ​തി​ന് സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ അ​ത്ര​യും പ​ഴ​ക്ക​മു​ണ്ട്. ബാ​ബ​രി മ​സ്ജി​ദ്​ ച​രി​ത്രം മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല’, വി​ഷ​യം അ​വ​ത​രി​പ്പി​ച്ച സോ​ഷ്യ​ല്‍ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍​ജി​നീ​യ​ര്‍ അ​ബ്​​ദു​ല്‍ റ​ഹീം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button