ഡൽഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമുൾപ്പെടെ 13 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സംശയവുമായി ചൈനീസ് മാധ്യമം. കഴിഞ്ഞ വർഷം തയ്‌വാനിലുണ്ടായ ഹെലിക്കോപ്റ്റർ അപകടവും കഴിഞ്ഞ ദിവസത്തെ ദുരന്തവും തമ്മിൽ ബന്ധമുണ്ടെന്ന കോൺസ്പിറസി തിയറിക്കെതിരെ ചൈനയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബൽ ടൈംസ് രംഗത്തെത്തി. ഹെലികോപ്റ്റർ ദുരന്തത്തിൽ അമേരിക്കയ്ക്കെതിരായിആരോപണമുന്നയിക്കുകയാണ് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ്.
ഡൽഹി ആസ്ഥാനമായുള്ള ജിയോസ്‌ട്രാറ്റജിസ്റ്റും എഴുത്തുകാരനുമായ ബ്രഹ്മ ചെല്ലാനി ആണ് തയ്‌വാനിലുണ്ടായ ഹെലിക്കോപ്റ്റർ അപകടവും കഴിഞ്ഞ ദിവസത്തെ ദുരന്തവും തമ്മിൽ ബന്ധമുണ്ടെന്ന രീതിയിൽ ആദ്യമായി ട്വീറ്റ് ചെയ്തത്. ഏഷ്യാ സൊസൈറ്റിയുടെ 2012ലെ ബെർണാഡ് ഷ്വാർട്‌സ് ബുക്ക് അവാർഡ് നേടിയ ആളാണ് ബ്രഹ്മ ചെല്ലാനി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആയിരത്തിലധികം ഒഴിവ്: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 29
‘2020ന്റെ തുടക്കത്തിൽ തയ്‌വാൻ സൈനിക മേധാവി ജനറൽ ഷെൻ യി-മിങ്ങിനെയും രണ്ട് മേജർ ജനറൽമാർ ഉൾപ്പെടെ ഏഴുപേരെയും കൊലപ്പെടുത്തിയ ഹെലികോപ്റ്റർ അപകടവുമായി ജനറൽ റാവത്തിന്റെ മരണത്തിന് വിചിത്രമായ സമാന്തരമുണ്ട്. ഓരോ ഹെലികോപ്റ്റർ അപകടവും പിആർസിയുടെ ആക്രമണത്തിനെതിരായ പ്രതിരോധത്തിലെ ഒരു പ്രധാന വ്യക്തിയെ ഇല്ലാതാക്കി’, ബ്രഹ്മ ചെല്ലാനി ട്വിറ്ററിൽ പറഞ്ഞു.
അതേസമയം, ‘അമേരിക്ക ശക്തമായി എതിർത്ത റഷ്യൻ എസ്-400 മിസൈൽ പ്രതിരോധ സംവിധാനവുമായി ഇന്ത്യയും റഷ്യയും മുന്നോട്ട് നീങ്ങുന്നതിനാൽ, ഈ അപകടത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു’ എന്നതായിരുന്നു ബ്രഹ്മ ചെല്ലാനിയുടെ ട്വീറ്റിന് മറുപടിയായി ചൈനീസ് ഗ്ലോബൽ ടൈംസ് ട്വിറ്ററിൽ പ്രതികരിച്ചത്.
#COMMENT
This view is like suspecting the US played a role in the crash because India and Russia are moving forward with the delivery of a Russian S-400 missile defense system, which the US strongly opposed. @Chellaney pic.twitter.com/cGgEhNrukT— Global Times (@globaltimesnews) December 8, 2021
Post Your Comments