കന്യാകുമാരി: മീന്‍മണം ആരോപിച്ച് വയോധികയെ ബസ്സില്‍നിന്ന് ഇറക്കിവിട്ട ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി സ്റ്റാലിന്‍. കന്യാകുമാരിയിലെ വാണിയക്കുടിയില്‍ നടന്ന സംഭവത്തിൽ മീന്‍വില്‍പ്പനക്കാരിയായ സെല്‍വമാരിയെയാണ് സര്‍ക്കാര്‍ ബസില്‍ നിന്നിറക്കിവിട്ടത്. കുളച്ചല്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു കയറിയ സെല്‍വമാരിയെ കണ്ടക്ടര്‍ ബസ്സിൽ നിന്ന് നിര്‍ബന്ധിച്ച് ഇറക്കിവിടുകയായിരുന്നു.
ആളുകൾക്ക് മുന്നിൽ അപഹാസ്യയായതില്‍ മനംനൊന്ത് സെല്‍വമാരി ബസ് സ്‌റ്റേഷനില്‍ നിന്ന് ഉറക്കെ കരയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മുഖ്യമന്ത്രി സ്റ്റാലിന്‍ ഉര്‍പ്പെടെയുളളവര്‍ കണ്ടക്ടര്‍ക്കും ഡ്രൈകര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരികയായിരുന്നു.
സംഭവത്തിൽ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമൊപ്പം വയോധികയുടെ പരാതിയില്‍ നടപടി സ്വീകരിക്കാതിരുന്ന ടൈംകീപ്പറെയും അധികൃതർ ജോലിയില്‍ നിന്ന് പുറത്താക്കി. നടന്ന സംഭവം ഞെട്ടിക്കുന്നതാണെന്നും എല്ലാവരും തുല്യരാണെന്ന വിശാലമായ ചിന്താഗതിയോടെ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
Post Your Comments