മധുര: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നതിന് മുന്‍പ് സമയോചിതമായ ഇടപെടല്‍ നടത്തി 30 യാത്രക്കാരെ രക്ഷിച്ച് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡ്രൈവര്‍. വ്യാഴാഴ്ച രാവിലെ മധുരയ്ക്ക് സമീപമാണ് സംഭവം. അറപ്പാളയം -കൊടൈക്കനാല്‍ റൂട്ടില്‍ ഓടുന്ന ബസിന്റെ ഡ്രൈവർ എം അറുമുഖ(44) മാണ് ജീവന്‍ നഷ്ടപ്പെടുന്നതിന് മുന്‍പ് യാത്രക്കാരെ സുരക്ഷിതരാക്കിയത്.
അറപ്പാളയത്ത് നിന്ന് രാവിലെ 6.20ന് പുറപ്പെട്ട ബസ് അഞ്ചുമിനിറ്റ് കഴിഞ്ഞ് ഗുരു തിയറ്ററിന് മുന്‍പില്‍ എത്തിയപ്പോഴാണ് അറുമുഖത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടുകയായിരുന്നു. കുഴഞ്ഞുവീഴുന്നതിന് മുന്‍പ് തന്നെ വാഹനം റോഡരികിലേക്ക് തിരിച്ച് വാഹനം നിര്‍ത്തിയാണ് യാത്രക്കാരെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്.
വാഗ്ദാനം നൽകിയ ജോലി നൽകുന്നില്ല : കായികതാരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ടോം ജോസഫ്
ഉടൻ തന്നെ കണ്ടക്ടര്‍ ഭാഗ്യരാജ് ആംബുലന്‍സ് വിളിച്ച് അറുമുഖത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. 12 വര്‍ഷമായി തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് അറുമുഖം. അടിയന്തരഘട്ടത്തില്‍ വാഹനം റോഡരികില്‍ നിർത്തി യാത്രക്കാരെ രക്ഷിച്ചത് മഹത്തായ സേവനമെന്ന് ഡെപ്യൂട്ടി കോമേഴ്‌സില്‍ മാനേജര്‍ യുവരാജ് വ്യക്തമാക്കി.
Post Your Comments