ThrissurNattuvarthaLatest NewsKeralaNews

നാ​​ട്ടു​​കാ​​രെ പ​രി​ഭ്രാ​ന്തിയിലാക്കി വി​​റ​​ളി​​യെ​​ടു​​ത്ത് പാ​​ഞ്ഞ പോ​​ത്തി​​നെ വെ​​ടിവെ​​ച്ചു​​കൊ​​ന്നു

പോത്തിന്റെ ആക്രമണത്തിൽ ച​​ക്കാ​​ല​​ക്ക​​ൽ കു​​ഞ്ഞു​​വ​​റീ​​ത് (55), ജോ​​ഷി വേ​​ലം​​പ്ലാ​​വ് (45) എ​​ന്നി​​വ​​ർ​​ക്ക് ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു

ചാ​​ല​​ക്കു​​ടി: നാ​​ട്ടു​​കാ​​രെ ആ​​ക്ര​​മി​​ച്ച് പാ​​ഞ്ഞ പോ​​ത്തി​​നെ വെ​​ടിവെ​​ച്ചു​​കൊ​​ന്നു. ച​​ട്ടി​ക്കു​​ളം ഭാ​​ഗ​​ത്തു​​ നി​​ന്ന് ക​​ശാ​​പ്പി​​നാ​​യി കൊ​​ണ്ടു​​വ​​രു​​മ്പോ​​ഴാ​​ണ് സംഭവം.

നി​​യ​​ന്ത്ര​​ണം തെ​​റ്റിയ പോ​​ത്ത് വി​​റ​​ളി​​യെ​​ടു​​ത്ത് പായുകയായിരുന്നു. പോത്തിന്റെ ആക്രമണത്തിൽ ച​​ക്കാ​​ല​​ക്ക​​ൽ കു​​ഞ്ഞു​​വ​​റീ​​ത് (55), ജോ​​ഷി വേ​​ലം​​പ്ലാ​​വ് (45) എ​​ന്നി​​വ​​ർ​​ക്ക് ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു.

Read Also :വാ​യ്പ നി​ഷേ​ധി​ച്ച​തിന്റെ മനോവി​ഷ​മ​ത്തി​ൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം : സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ തീയതി നിശ്ചയിച്ചു

പോ​​ത്തി​​നെ പി​​ടി​​ച്ചു​​കെ​​ട്ടാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഫ​​ലി​​ച്ചി​​ല്ല. കു​​ട്ടി​​ക​​ള​​ട​​ക്കം വ​​ഴി​​യി​​ലൂ​​ടെ പോ​​യ​​വ​​രെ​​യെ​​ല്ലാം ത​​ട്ടി വീ​​ഴ്ത്തി​​യ പോ​​ത്ത് മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ആണ് പ​​രി​​ഭ്രാ​​ന്തി സൃ​​ഷ്​​​ടി​​ച്ചത്.

സംഭവമ​​റി​​ഞ്ഞ് വെ​​ള്ളി​​ക്കു​​ള​​ങ്ങ​​ര സ്​​​റ്റേ​​ഷ​​നി​​ൽ ​​നി​​ന്ന് പൊ​​ലീ​​സ് സം​​ഘ​​മെ​​ത്തി​​യി​​രു​​ന്നു. പി​​ടി​​ച്ചു​​കെ​​ട്ടാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെയാണ് കു​​റ്റി​​ക്കാ​​ട് വെ​​ച്ച് നാ​​ട്ടു​​കാ​​ർ പോ​​ത്തി​​നെ വെ​​ടി​​വ​​ച്ചു കൊന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button