ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോടതിയില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ രോഹിണി കോടതിയിലാണ് സ്‌ഫോടനം നടന്നത്. ലാപ്‌ടോപ്പിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് സ്ഫോടനമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ടിഫിന്‍ ബോംബാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇതേ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇന്നു രാവിലെ കോടതി മുറിയിലെ 102 നമ്പറില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് പൊട്ടിത്തെറിച്ചത്. ലാപ്‌ടോപ്പ് നിലത്ത് കിടക്കുന്നതും പോലീസുകാര്‍ സ്ഫോടന സ്ഥലത്തേക്ക് ഓടിയെത്തുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവച്ചു. ആറ് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
ബാഗില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പിന്റെ ബാറ്ററിയിലെ തകരാറോ ചോര്‍ച്ചയോ ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, ബാഗിനുള്ളില്‍ ടിഫിന്‍ ബോംബ് ഉണ്ടായിരുന്നതായാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
Post Your Comments