കേരളത്തിലെ ഇസ്‌ലാമിക തീവ്രവാദത്തിൻ്റെ സിരാകേന്ദ്രമാകുകയാണ് ഈരാറ്റുപേട്ടയെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.നോബിൾ മാത്യു ആരോപിക്കുന്നു. ക്രൈസ്തവർക്കെതിരെയുള്ള ഒരു വംശീയ വെറിയുടെ തലത്തിലേക്ക് വരെ ഇസ്‌ലാമിക തീവ്രവാദം എത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. അനസ് പാറയിൽ എന്ന സിപിഎം കൗൺസിലർ തികഞ്ഞ മുസ്‌ലിം വർഗീയവാദിയെപ്പോലെയാണ് സംസാരിക്കുന്നതെന്നും ഈരാറ്റു പേട്ടയിലെ നിരവധി മുസ്ളീം തീവ്രവാദികൾ പകൽ സിപിഎമ്മിന്റെ കുപ്പായം അണിയുന്നവരാണെന്നും അദ്ദേഹം വിമർശിച്ചു.
അഡ്വ. നോബിൾ മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
കേരളത്തിലെ ഇസ്‌ലാമിക തീവ്രവാദത്തിൻ്റെ സിരാകേന്ദ്രമാകുകയാണ് ഈരാറ്റുപേട്ട .അതിപ്പോൾ ക്രൈസ്തവർക്കെതിരെയുള്ള ഒരു വംശീയ വെറിയുടെതലത്തിലേക്ക് എത്തിയിയിരിക്കുന്നു . കഴിഞ്ഞ ദിവസം പാലായിലെ പ്രമുഖ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള അരുവിത്തുറയിലെ ലാബിൽ വന്ധ്യത ഉള്ളവർക്ക് വേണ്ടി ഒരു സെമിനാർ നടത്താൻ തീരുമാനിക്കുകയുണ്ടായി .ഈ സെമിനാറിനെ കുറിച്ച് വാർഡിൽ ഉള്ളവരെ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് അതിൻ്റെ ജീവനക്കാർ ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ പാറയിൽ അനസിനെ വിളിച്ചപ്പോൾ അരുവിത്തുറ എന്ന സ്ഥലം ഇല്ല, അരുവിത്തുറ എന്ന പേര് പോസ്റ്ററിൽ ഉണ്ടെങ്കിൽ വാർഡ് ഗ്രൂപ്പിൽ ഷെയർ ചെയ്യില്ല, ഈരാറ്റുപേട്ട ആണെങ്കിൽ ഷെയർ ചെയ്യാം എന്നുമുള്ള ധിക്കാരം നിറഞ്ഞ മറുപടിയാണ് ലഭിച്ചത് .ഇതുൾപ്പെടുന്ന ഒരു വോയ്‌സ് ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയുണ്ടായി .
പാലാ ഈരാറ്റുപേട്ട റോഡിലെ അരുവിത്തുറ എന്ന് രേഖപ്പെടുത്തിയ ബോർഡുകൾ മുസ്‌ലിം തീവ്ര വാദികൾ വ്യാപകമായി കരി ഓയിൽ അടിച്ചു നശിപ്പിക്കുകയുണ്ടായി . ക്രൈസ്തവരെ സംബന്ധിച്ച് അരുവിത്തുറ എന്ന ദേശത്തിനും ആ നാമത്തിനും ഉള്ള സ്ഥാനം വളരെ വലുതാണ് .മാർ തോമ ശ്ലീഹ വന്നതിന്റെ ഓർമ്മകളുള്ള കുരിശും അരുവിത്തുറ സെൻ് ജോർജ് പള്ളിയും പ്രശസ്തങ്ങളാണ് .ഒരു പുഴയുടെ അക്കരെയുള്ള ഭാഗത്തിന് ഈരാറ്റുപേട്ട എന്നും ഇക്കരയുള്ള ഭാഗത്തിന് അരുവിത്തുറ എന്നുമായിരുന്നു പേര് . അരുവിത്തുറ വല്യച്ഛന്റെ പെരുന്നാളിന് കച്ചവടം ചെയ്യാൻ വന്ന മുസ്‌ലീങ്ങൾ അവിടെ താമസം ആരംഭിക്കുകയായിരുന്നു .അവരുടെ പിൻതലമുറയിൽ പെട്ട ചില മത തീവ്രവാദികൾ അനധികൃത മാർഗ്ഗങ്ങളിലൂടെ പണമുണ്ടാക്കി നാടിൻറെ സമാധാനം കളയുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു .ഫ്രാൻസിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഒക്കെ ഈ വിഭാഗം ഇങ്ങിനെ തന്നെയാണ് .അഭയം കൊടുത്ത ജനതക്ക് നേരെ വാൾ വീശുന്നത് നാം കാണുന്നത് .
ഇവിടെ അനസ് പാറയിൽ എന്ന സിപിഎം കൗൺസിലർ സംസാരിക്കുന്നത് ഒരു തികഞ്ഞ മുസ്‌ലിം വർഗീയവാദിയെപ്പോലെയാണ്.. ഈരാറ്റു പേട്ടയിലെ നിരവധി മുസ്ളീം തീവ്രവാദികൾ പകൽ സിപിഎമ്മിന്റെ കുപ്പായം അണിയുന്നവരാണ് .നീലക്കുറുക്കൻ കൂവിയ പോലെ അനസ് പാറയിൽ ഇപ്പോൾ ഒച്ചയുണ്ടാക്കി എന്ന് മാത്രം . വിരുന്നു വന്നവർ നാടിൻറെ സമാധാനം കെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചാൽ അരുവിത്തുറക്കാർ നോക്കിയിരിക്കില്ല .പ്രതിരോധിക്കേണ്ടി വരും .അനസ് പാറയിലിനെപ്പോലെയുള്ള മുസ്‌ലിം തീവ്രവാദികളുടെ ഇത്തരം സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്ന അരുവിത്തുറയിലെ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു .
Post Your Comments