Latest NewsUAENewsInternationalGulf

ഡെലിവറി ജീവനക്കാരുടെ സുരക്ഷ: പ്രത്യേക ക്യാപെയ്ൻ ആരംഭിച്ച് അബുദാബി പോലീസ്

അബുദാബി: ഡെലിവറി ജീവനക്കാരുടെ സുരക്ഷയ്ക്കായി പ്രത്യേക ക്യാപെയ്ൻ ആരംഭിച്ച് അബുദാബി പോലീസ്. ഡെലിവറി ജീവനക്കാരുടെ അപകടം 23% വർധിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞവർഷം 170 അപകടങ്ങളിലായി 9 പേരാണ് കൊല്ലപ്പെട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മോട്ടോർ സൈക്കിൾ ഡ്രൈവർമാരുടെ അമിതവേഗം, തെറ്റായ ഓവർടേക്കിങ്, സിഗ്‌നൽ ഇടാതെ ലെയ്ൻ മാറുക എന്നിവയാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണം.

Read Also: മീന്‍മണം ആരോപിച്ച് വയോധികയെ ബസ്സില്‍നിന്ന് ഇറക്കിവിട്ടു: ഡ്രൈവറേയും കണ്ടക്ടറേയും ജോലിയിൽ നിന്ന് പുറത്താക്കി സര്‍ക്കാര്‍

മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാക്കും വിധം നിയമവിരുദ്ധ പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്ന് ഡ്രൈവർമാർക്ക് അബുദാബി പോലീസ് നിർദ്ദേശം നൽകി. യാത്രയ്ക്കു മുൻപ് ടയർ, ലൈറ്റ്, വാഹനം എന്നിവ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തണം. മോശം കാലാവസ്ഥയിൽ വാഹനമോടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കെട്ടിടങ്ങളുടെയും വീടുകളുടെയും പ്രവേശന കവാടങ്ങളിലും സീബ്രാ ക്രോസിലും നടപ്പാതകളിലും മോട്ടോർ സൈക്കിൾ പാർക്ക് ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ഹെൽമറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കുക എന്നിവയാണ് സർക്കാർ മുന്നോട്ടു വെയ്ക്കുന്ന മറ്റ് നിർദ്ദേശങ്ങൾ.

Read Also: ജനറൽ റാവത്തിന്റെ മരണം ആഘോഷിച്ച താലിബാൻ അനുകൂലി ജവ്വാദ് ഖാനെ അറസ്റ്റ് ചെയ്ത് രാജസ്ഥാൻ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button