Latest NewsIndia

ബ്രഹ്മോസ് മിസൈൽ : ആകാശത്തു നിന്നും തൊടുക്കുന്ന പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: ആകാശത്തു നിന്നു തൊടുക്കാവുന്ന ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യ. ഒഡീഷയുടെ തീരത്തുള്ള ചാന്ദിപൂർ ടെസ്റ്റ് റേഞ്ചിൽ വച്ച് സൂപ്പർ സോണിക് യുദ്ധവിമാനമായ സുഖോയ് 30 എം.കെ 1 നിന്നാണ് മിസൈൽ തൊടുത്തത്. നേരത്തെ തീരുമാനിച്ച സഞ്ചാരപഥത്തിലെ ലക്ഷ്യം മിസൈൽ ഭേദിച്ചുവെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഈ ദൗത്യത്തിനു വേണ്ടി പ്രയത്നിച്ച പ്രതിരോധ ഗവേഷണ വിഭാഗം, ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ എയർഫോഴ്സ് എന്നി വിഭാഗങ്ങൾക്ക്‌ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദനം അറിയിച്ചു. പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതിനാൽ ഈ പാതയിലൂടെ ബ്രഹ്മോസ് മിസൈയിലിന്റെ പുതിയ പതിപ്പുകളും നിർമിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയും റഷ്യയും സംയുക്തമായി ചേർന്നാണ് സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസ് വികസിപ്പിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button